പിഎസ്‌സി പരീക്ഷ റദ്ദാക്കൽ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം- ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പിഎസ്‌സി 10–ാംതരം പ്രിലിമിനറി പരീക്ഷ റദ്ദാക്കിയതിൽ ക്യത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആശങ്ക ഉളവാക്കുന്നതാണ് സംഭവം. അമ്പതിലേറെ കിലോമീറ്റർ യാത്ര ചെയ്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് പരീക്ഷ റദ്ദാക്കിയ വിവരം ഉദ്യോഗാർഥികൾ വിവരം അറിഞ്ഞത്.
ഉച്ചയ്‌ക്കുശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ പൊട്ടിച്ചു എന്നാണ് വാർത്തകൾ. കുറ്റകരമായ അനാസ്ഥ ആണ് നടന്നിരിക്കുന്നതെന്നും ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ അറിയിച്ചു.










0 comments