അഹമ്മദാബാദില്‍ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; എട്ട് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

image: the new indian express
അഹമ്മദാബാദ് : അഹമ്മദാബാദിലെ പടക്കനിർമ്മാണശാലയിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. അഹമ്മദാബാദിലെ റാമോൽ ഗാത്രഡ് റോഡിന് സമീപത്തുള്ള പടക്കനിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എൽ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീ അണക്കുന്നതിനായി അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഫാക്ടറിക്കുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും പരിശോധിക്കുകയാണ്. അതേസമയം, അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല.










0 comments