ad
Deshabhimani

ഉടന്‍ ആക്രമണം അവസാനിപ്പിക്കണം, ഇല്ലെങ്കില്‍ വന്‍ തിരിച്ചടി; യുഎസിന് അന്ത്യശാസനവുമായി ഇറാൻ

razaei
വെബ് ഡെസ്ക്

Published on Jul 18, 2026, 06:25 PM | 1 min read

ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസിന് അന്ത്യശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ സമ്പൂർണ ആക്രണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോർപ്സ് ഉന്നത ഉദ്യോ​ഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മെഹ്സെൻ റെസായി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


അതേസമയം, ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും യുഎസ് ആക്രമണം തുടരുകയാണ്. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, രണ്ട് പ്രധാന പാലങ്ങൾ എന്നിവയ്ക്ക് നേരെ യുഎസ് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനങ്ങളിലേക്കും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേക്കും അമേരിക്കൻ ആക്രമണം മാറുകയാണ്. നിരവധി പാലങ്ങളും റോഡുകളും തകർത്തു. കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. എന്നാൽ നാശനഷ്ടങ്ങൾ വരുത്തിയതായുള്ള വാർത്ത യുഎസ് നിഷേധിച്ചു.


സൈനിക ക്യാംപുകളെ ലക്ഷ്യമിട്ട് ഇറാൻ വെള്ളിയാഴ്ച മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home