കാഞ്ഞങ്ങാട് കാണാതായ യുവാവിനേയും യുവതിയേയും കണ്ടെത്തി

കാസർകോഡ്: കാഞ്ഞങ്ങാട് കാണാതായ യുവാവിനേയും യുവതിയേയും കണ്ടെത്തി. അമ്പലത്തറ സ്വദേശിനിയെയും ഉദുമ പാക്യാര സ്വദേശിയെയുമാണ് ബംഗളൂരുവില്‍ കണ്ടെത്തിയത്. ഇരുവരെയും ശനിയാഴ്ച രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
16ന് വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ബംഗളൂരുവിലുള്ളതായി വ്യക്തമായത്.










0 comments