യുവ മാധ്യമ പ്രവർത്തകരെ തല്ലാന്‍ തോന്നുമെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്
മുതിർന്ന മാധ്യമ പ്രവർത്തകരെ ബഹുമാനിക്കാത്ത യുവമാധ്യമ പ്രവർത്തകരെ പലപ്പോഴും മുഖത്തടിക്കാൻ തോന്നിയതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മാധ്യമങ്ങൾ സമൂഹത്തിൽ നടത്തുന്ന പങ്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമർശം. "ഇപ്പോഴത്തെ മാധ്യമ പ്രവർത്തകർക്ക് പ്രാഥമിക കടമ വരെയറിയില്ല.
വാർത്താസമ്മേളനങ്ങളിൽ മുതിർന്ന മാധ്യമ പ്രവർത്തകർ വരുമ്പോൾ എഴുന്നേൽക്കാതെ മുൻ സീറ്റിലിരുന്ന് യുവ മാധ്യമ പ്രവർത്തകർ തുറിച്ച് നോക്കുന്നു. ഒരിക്കലും ബഹുമാനിക്കില്ലെന്ന മട്ടിൽ. ചിലപ്പോഴൊക്കെ എനിക്ക് അടിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷേ സാഹചര്യങ്ങളും പദവികളും എന്നെ അതിന് അനുവദിക്കുന്നില്ല' രേവന്ത് റെഡ്ഡി പറഞ്ഞു. മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്‌ടമായതായും രാഷ്‌ട്രീയ പാർടിയുടെ അജൻഡയ്‌ക്കനുസരിച്ചാണ് അവ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments