ad
Deshabhimani

വസ്തു തർക്കം: തിരുനെൽവേലിയിൽ റിട്ട.പൊലീസ് ഉദ്യോസ്ഥനെ കൊലപ്പെടുത്തി

murder
വെബ് ഡെസ്ക്

Published on Mar 19, 2025, 12:01 PM | 1 min read

മധുര : തിരുനെൽവേലിയിൽ വസ്തു തർക്കത്തെത്തുടർന്ന് റിട്ടയേർഡ് പൊലീസ് ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തി. സബ് ഇൻസ്പെക്ടറായിരുന്ന സാക്കിർ ഹുസൈൻ ബിജ്ലിയെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ചൊവ്വ പുലർച്ചെ 5.45ഓടെ താടിവീരൻ കോവിൽ സ്ട്രീറ്റിലായിരുന്നു സംഭവം. നമാസിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാക്കിറിനെ ആയുധങ്ങളുമായെത്തിയ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. സാക്കിറിന്റെ കഴുത്തിനും മുഖത്തും തലയിലും കുത്തേറ്റു.


തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ​ഗ്രൂപ്പിലെ അം​ഗമായിരുന്നു സാക്കിർ. വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നി​ഗമനം. തിരുനെൽവേലി ടൗണിലുള്ള 36 സെന്റ് ഭൂമിയുടെ പേരിൽ സാക്കിറും മറ്റ് ചിലരുമായി കേസ് നടക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് തനിക്ക് ഭീഷണിയുണ്ടെന്നും താൻ കൊല്ലപ്പെട്ടേക്കാമെന്നും പറ‍ഞ്ഞ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home