print edition 2 ദിവസം; 30,217 രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. രണ്ടുദിവസത്തിനകം 30,217 പേർക്കാണ് രോഗം. വ്യാഴാഴ്‌ച ആറുപേർക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു. പനി ബാധിച്ച് 24,064 പേർ ചികിത്സതേടി. 243 പേർക്ക് ഡെങ്കിപ്പനിയാണ്. ലക്ഷണങ്ങളുമായി 713 പേർ ചികിത്സയിലുണ്ട്. വയറിളക്കം – 5,387, ഇൻഫ്ലുവൻസ –189, ചിക്കൻപോക്സ് –175, മഞ്ഞപ്പിത്തം – 58, എലിപ്പനി – 43, മുണ്ടിനീര് –14, മലമ്പനി –18, ഷിഗല്ല –13, ടൈഫസ് – 4, ചിക്കുൻഗുനിയ –3, അഞ്ചാംപനി –2 എന്നിങ്ങനെയാണ് രോഗികൾ.











0 comments