ad
Deshabhimani

അബുദാബിയിലെ വ്യാവസായിക മേഖലയില്‍ വൻ തീപിടിത്തം

 Fire Breaks Out in Abu Dhabi.jpg
വെബ് ഡെസ്ക്

Published on Sep 03, 2026, 07:56 PM | 1 min read

അബുദാബി: അബുദാബിയിലെ അൽ മർഫാഖ് വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അബുദാബി പൊലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.


നാശനഷ്ടങ്ങളുടെ വ്യാപ്തിയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നു മാത്രം സ്വീകരിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home