ad
Deshabhimani

സ്വത്ത് തട്ടാൻ അച്ഛനെതിരെ മക്കളുടെ ക്വട്ടേഷൻ; കൊലക്കേസിൽ യുപിയിൽ രണ്ടു പേർ അറസ്റ്റിൽ

CRIME
വെബ് ഡെസ്ക്

Published on Jan 02, 2026, 10:10 AM | 1 min read

ഗാസിയാബാദ്: ഉത്തർപ്രദേശിലെ റിട്ട. വ്യോമസേന ഉദ്യോ​ഗസ്ഥന്റെ കൊലപാതകത്തിൽ മക്കൾക്കും പങ്ക്. സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഡിസംബർ 26നാണ് റിട്ട. വ്യോമസേന ഉദ്യോ​ഗസ്ഥൻ യോ​ഗേഷ് കുമാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


26ന് ഉച്ചയോടെ ​ഗാസിയാബാദിലെ അശോക് വിഹാറിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ രണ്ടു പേർ യോ​ഗേഷ് കുമാറിനെ വെടിവെച്ചത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ യോ​ഗേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന് പിന്നിൽ യോ​ഗേഷിന്റെ മക്കളാണെന്ന് കണ്ടെത്തിയത്. യുപി പൊലീസിലെ ഒരു ​കോൺസ്റ്റബിളിനും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി.


അച്ഛനെ കൊലപ്പെടുത്താനായി അയൽവാസിയായ അരവിന്ദിനെയാണ് മക്കൾ ചുമതലപ്പെടുത്തിയത്. അരവിന്ദ്, ഭാര്യ സഹോദരനും കോൺസ്റ്റബിളുമായ നവീനിനൊപ്പം ചേർന്നാണ് കൊലപാതകം നടത്തിയത്. അരവിന്ദ് അറസ്റ്റിലായതിന് പിന്നാലെയാണ് കേസിലെ ചുരുളഴിഞ്ഞത്. ഇയാളിൽ നിന്നും യോ​ഗേഷിനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച തോക്കും പൊലീസ് പിടിച്ചെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home