ad
Deshabhimani

print edition ചില്ലറ വിപണിവില വീണ്ടും കുതിച്ചു; 3.93 ശതമാനം

retail inflation
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ചില്ലറ വിപണിവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തിൽ തുടർച്ചയായ അഞ്ചാം മാസവും വർധനവ്‌. ഏപ്രിലിൽ 3.48 ശതമാനമായിരുന്ന വിലക്കയറ്റതോത്‌ മെയ്‌ മാസത്തിൽ 3.93 ശതമാനത്തിലേക്ക്‌ ഉയർന്നു. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 4.2 ശതമാനത്തിൽ നിന്നും 4.78 ശതമാനത്തിലേക്ക്‌ കുതിച്ചു. കേന്ദ്രസർക്കാർ ഇന്ധനവില കുത്തനെ ഉയർത്തിയതിന്‌ പിന്നാലെയാണിത്‌.


പുകയില ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 4.83 ശതമാനമാണ്‌. റെസ്‌റ്റോറന്റുകളുടെയും ഹോട്ടലുകളുടെ നിരക്കിൽ 5.75 ശതമാനം വർധനവുണ്ടായിട്ടുണ്ട്‌. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ ഉയർത്തിയതോടെയാണ്‌ റെസ്‌റ്റോറന്റ്‌ ഭക്ഷണനിരക്കുകളിൽ വലിയ വർധനവുണ്ടായത്‌. വെള്ളിയുടെ വിലനിരക്കിലാണ്‌ ഏറ്റവും കുതിപ്പ്‌ – 155.23 ശതമാനം. തക്കാളി വില 48.23 ശതമാനവും സ്വർണവിലയിൽ 40.93 ശതമാനവും ഇഞ്ചിവിലയിൽ 32.49 ശതമാനവും കുതിപ്പുണ്ടായി. കേരളത്തിൽ 4.3 ശതമാനമാണ്‌ വിലക്കയറ്റം. ഏറ്റവും ഉയർന്ന വിലക്കയറ്റം തെലങ്കാനയിലാണ്‌ – 6.15 ശതമാനം. തമിഴ്‌നാട്ടിൽ 5.11 ശതമാനവും ആന്ധ്രയിൽ 4.9 ശതമാനവും കർണാടകയിൽ 4.59 ശതമാനവും ഒഡീഷയിൽ 4.54 ശതമാനവുമാണ്‌ വിലക്കയറ്റ തോത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home