print edition പോക്സോ കേസിൽ മകൻ അറസ്റ്റിൽ; കേന്ദ്രമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: പോക്‌സോ കേസിൽ മകൻ അറസ്‌റ്റിലായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്‌ജയ് രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമായി. അതിജീവിതയെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ബണ്ടി ശ്രമിച്ചതായി വെളിപ്പെടുത്തലുണ്ട്. മകന് ഒളിവിൽ പോകാനും സഹായം നൽകി.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്‌തനാണ് തെലങ്കാനയിലെ മുതിർന്ന ബിജെപി നേതാവായ ബണ്ടി സഞ്‌ജയ്. സഞ്‌ജയുടെ മകൻ ബണ്ടി സായ് ഭഗീരഥിനെ ശനി രാത്രിയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതോടെയാണ് കീഴടങ്ങിയത്. മെയ് 29 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്‌ദാനം നൽകി മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. നിർബന്ധിച്ച് മദ്യം കഴിപ്പിച്ചായിരുന്നു പീഡനം. വിവാഹ വാഗ്‌ദാനത്തിൽനിന്ന് ഇയാൾ പിൻവാങ്ങിയതോടെ മാനസികമായി തളർന്ന പെൺകുട്ടി രണ്ടുവട്ടം ജീവനൊടുക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതോടെ ബണ്ടി സഞ്‌ജയ് ഇടപെടുകയും പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.











0 comments