ad
Deshabhimani

ആർഎസി യാത്രക്കാര്‍ക്ക് ആശ്വസിക്കാം; എസി കോച്ചുകളിലെ എല്ലാവര്‍ക്കും ഫുള്‍ ബെഡ്റോൾ കിറ്റ് നല്‍കാന്‍ നിര്‍ദേശം

Indian Railway
വെബ് ഡെസ്ക്

Published on Aug 06, 2026, 04:03 PM | 1 min read

ന്യൂഡൽഹി : എസി കോച്ചുകളിൽ ആർഎസി ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഇനി മുതൽ സഹയാത്രികരുമായി ഒറ്റ ബെഡ്റോൾ കിറ്റ് പങ്കിടേണ്ടി വരില്ല. എസി കോച്ചുകളിൽ ആർഎസി ടിക്കറ്റുകളിൽ യാത്ര ചെയ്യുന്ന മുഴുവൻ യാത്രക്കാർക്കും ബെഡ്റോൾ കിറ്റ് നൽകണമെന്ന് ഇന്ത്യൻ റെയിൽവേ കർശന നിർദേശം നൽകി.


ഒരേ ബർത്തിലുള്ള സഹയാത്രികരുമായി വിരിയും പുതപ്പും പങ്കിടുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ടിക്കറ്റ് നിരക്കിൽ ബെഡ്റോൾ കിറ്റിനുള്ള തുക ഈടാക്കുന്നുണ്ടെങ്കിലും പലപ്പോഴും ആർഎസി യാത്രക്കാർക്ക് ഇത് ലഭിക്കാറില്ലെന്ന് വ്യാപക പരാതികളുയർന്നിരുന്നു. വിഷയത്തിൽ എല്ലാ റെയിൽവേ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. പലപ്പോഴും അപരിചിതരായ സഹയാത്രികരുമായി വിരിയും പുതപ്പും പങ്കിടേണ്ടി വരുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നുവെന്നും വൃത്തിഹീനമായ സാഹചര്യമുണ്ടാകുന്നുവെന്നും യാത്രക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്ക് യാത്രയിൽ സുരക്ഷിതത്വം ഇല്ലാതാകുന്നുവെന്ന് പരാതികൾ ലഭിച്ചിരുന്നു. പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകും. എസി ചെയർ കാർ ഒഴികെയുള്ള എല്ലാ എസി ക്ലാസുകളിലെയും ആർഎസി യാത്രക്കാർക്ക് ആനുകൂല്യം ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home