ad
Deshabhimani

ഹോണ്ടയുടെ പുതിയ വാഹനങ്ങൾക്ക് ടാറ്റയുടെ പ്ലാറ്റ്‌ഫോം

Honda

Photo: Reuters

വെബ് ഡെസ്ക്

Published on Aug 06, 2026, 04:52 PM | 1 min read

ടോക്കിയോ : പുതിയ വാഹന പ്ലാറ്റ്‌ഫോമിന്റെ രൂപകൽപ്പനയും സമഗ്ര വികസനവും ടാറ്റ ടെക്നോളജീസിന് ഹോണ്ട കൈമാറിയതായി റിപ്പോർട്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ത്യൻ കമ്പനിക്ക് വാഹന പ്ലാറ്റ്‌ഫോമിന്റെ സമ്പൂർണ വികസന ചുമതല ഹോണ്ട നൽകുന്നത് ഇതാദ്യമാണ്.


പെട്രോൾ–ഡീസൽ വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. വിവിധ മോഡലുകൾ പുറത്തിറക്കുമെങ്കിലും വാഹനങ്ങൾ ഏതെല്ലാം വിപണികളിൽ വിൽക്കുമെന്നത് വ്യക്തമല്ല.


ചില ഇലക്ട്രിക് വാഹന പദ്ധതികൾ ഉപേക്ഷിക്കുകയും ചെലവുചുരുക്കൽ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹോണ്ടയുടെ പുതിയ നീക്കം. മത്സരക്ഷമത വർധിപ്പിക്കാൻ ബാഹ്യ പങ്കാളിത്തങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് ഹോണ്ട വക്താവ് അറിയിച്ചെങ്കിലും ടാറ്റ ടെക്നോളജീസുമായുള്ള സഹകരണത്തെക്കുറിച്ച് പ്രതികരിച്ചില്ല.


പുതിയ മോഡലുകളുടെ കുറവിനെത്തുടർന്ന് ഇന്ത്യയിൽ ഹോണ്ടയുടെ വിപണി വിഹിതം ഒരു പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന ഏഴ് ശതമാനത്തിൽനിന്ന് രണ്ട് ശതമാനത്തിൽ താഴെയായി. 2028 മുതൽ ഇന്ത്യയിൽ പുതിയ വാഹനനിര അവതരിപ്പിക്കാനും രാജ്യത്തെ ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള നിർമാണ–കയറ്റുമതി കേന്ദ്രമാക്കാനുമാണ് കമ്പനിയുടെ പദ്ധതി. പുതിയ സഹകരണം ആഗോള വാഹന വ്യവസായത്തിന്റെ എൻജിനിയറിങ് കേന്ദ്രമായി ഇന്ത്യ വളരുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home