ad
Deshabhimani

ശ്രീലങ്കൻ കസ്റ്റഡിയിൽ നിന്ന് മോചിതരായ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി

boat
വെബ് ഡെസ്ക്

Published on Apr 29, 2026, 12:23 PM | 1 min read

രാമേശ്വരം: കടൽ അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടിയ രാമേശ്വരം സ്വദേശികളായ 15 മത്സ്യത്തൊഴിലാളികൾ മോചിതരായി. ബുധനാഴ്ച രാവിലെ ഇവർ തമിഴ്നാട്ടിൽ എത്തി.


ആഴക്കടൽ മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര കടൽ അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഈ വർഷം ആദ്യം ഇവരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.


നാട്ടിലെത്തിയ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ സ്വന്തം സ്ഥലമായ രാമേശ്വരത്തേക്ക് പോകാനാവശ്യമായ വാഹന സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയതായി തമിഴ്നാട് ഫിഷറീസ് വകുപ്പ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home