ad
Deshabhimani

print edition ദഹാനുവിനെ ചുവപ്പണിയിച്ച് പടുകൂറ്റൻ കര്‍ഷക റാലി

Dahanu.jpg

ദഹാനുവിലെ സബ്ഡിവിഷണൽ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിൽ സിപിഐ എം പിബി അംഗം മറിയം ധാവ്ളെ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on May 06, 2026, 12:00 AM | 1 min read

പാല്‍ഘര്‍: കാള്‍ മാര്‍ക്സിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ സിപിഐ എമ്മിന്റെയും അഖിലേന്ത്യ കിസാൻ സഭയുടെയും നേതൃത്വത്തിൽ ഭൂപ്രശ്നങ്ങള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുയര്‍ത്തി മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കര്‍ഷകരുടെ കൂറ്റന്‍ മാര്‍ച്ച്. ദഹാനുവിലെ സബ്ഡിവിഷനൽ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിൽ ദഹാനുവിലെയും തലസാരിയിലെയും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടക്കം 15000ത്തിലേറെ പേര്‍ അണിനിരന്നു.


സിഐടിയു, അഖിലേന്ത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്‍എഫ്ഐ സംഘടനകളും മാര്‍ച്ചിൽ അണിനിരന്നു. ഭൂമി സംബന്ധമായ ആവശ്യങ്ങളുയര്‍ത്തി ആയിരക്കണക്കിന് അപേക്ഷകള്‍ നൽകി. ​കുടിവള്ളം, ജലസേചനം, വൈദ്യുതി, തൊഴിൽ, റേഷൻ, വിദ്യാഭ്യാസം തുടങ്ങി വിവിധ പ്രശ്നങ്ങളും ഉയര്‍ത്തി.പിബി അംഗങ്ങളായ അശോക് ധാവ്ളെ, മറിയം ധാവ്ളെ, എംഎൽഎ വിനോദ് നികോളെ തുടങ്ങിയ നേതാക്കള്‍ നേത-ൃത്വം നൽകി. ആവശ്യങ്ങള്‍ അതിവേഗം പരിഗണിക്കാമെന്ന് എസ്‍ഡിഒ ഉറപ്പ് നൽകി. മെയ് 12വരെ ജില്ലയിലെ എല്ലാ എസ്‍ഡിഒ ഓഫീസുകളും സമാനനിലയിൽ കര്‍ഷക റാലികള്‍ നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home