കർണാടകയിൽ ഓബിസി സംവരണം 51 ശതമാനമായി ഉയർത്താൻ ശുപാർശ

sidharamaiah
വെബ് ഡെസ്ക്

Published on Apr 13, 2025, 11:57 AM | 1 min read

ബം​ഗളൂരു: കർണാടകയിലെ ഓബിസി വിഭാ​ഗത്തിലുള്ള സംവരണം 51 ശതമാനമായി ഉയർത്താൻ ജാതി സെൻസസ് കമീഷൻ ശുപാർശ ചെയ്തു. ഇന്നലെ സമർപ്പിച്ച ജാതി സെനസസ് റിപ്പോർട്ടിലാണ് പരാമർശം. നിലവിലുള്ള 32 സതമാനത്തിൽ നിന്നും 51 ശതമാനമാക്കാനാണ് നിർദേശം. ശുപാർശ നടപ്പിലാക്കുകയാണെങ്കിൽ സംസ്ഥാനത്തെ മൊത്തം സംവരണം 85 ശതമാനമായി ഉയരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനവും, പട്ടികജാതി, പട്ടികവർഗ (എസ്‌സി/എസ്ടി) വിഭാഗങ്ങൾക്ക് 24 ശതമാനവും സംവരണമാണ് നിലവിലുള്ളത്.


സമീപകാല സർവേയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ ജനസംഖ്യയുടെ 70 ശതമാനവും പിന്നാക്ക വിഭാ​ഗക്കാരാണ്. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 51ശതമാനം സംവരണം നടപ്പിലാനാണ് കമ്മീഷൻ ശുപാർശ ചെയ്യുന്നത്. തമിഴ്‌നാട്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ യഥാക്രമം ജനസംഖ്യയ്ക്ക് അനുപാതമായി 69 ശതമാനവും 77 ശതമാനവും നിലവിലുണ്ട്. സർവേ പ്രകാരം, കർണാടകയിലെ ആകെയുള്ള ജനസംഖ്യയായ 5.98 കോടിയിൽ മറ്റ് പിന്നാക്ക ജാതിക്കാരുടെ (ഒബിസി) ആകെ ജനസംഖ്യ 4.16 കോടിയിലധികമാണ്. പട്ടികജാതി വിഭാ​ഗത്തിന്റെ ജനസംഖ്യ 1.09 കോടിയും പട്ടികവർഗ ജനസംഖ്യ 42 ലക്ഷത്തിലധികമെന്നുമാണ് റിപ്പോർട്ട്.


ശനിയാഴ്ചയാണ് വിവാദമായ ജാതി സെൻസസ് റിപ്പോർട്ട് കർണാടക മന്ത്രിസഭ അം​ഗീകരിച്ചത്. ആറ് മന്ത്രിമാർ യോ​ഗത്തിൽ പങ്കെടുത്തില്ല. 2015ൽ കർണാടക പിന്നാക്കവിഭാ​ഗ കമീഷൻ നടത്തിയ സർവേ റിപ്പോർട്ടാണ് മന്ത്രിസഭ അം​ഗീകരിച്ചത്. എച്ച് കാന്തരാജിന്റെ നേതൃത്വത്തിൽ ആരംഭിച്ച സർവേ കെ ജയപ്രകാശാണ് പൂർത്തീകരിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിവിധ ജതി- മത വിഭാ​ഗങ്ങളെപ്പറ്റിനടത്തിയ പഠനറിപ്പോർട്ടിൽ 50 അധ്യായങ്ങളുണ്ട്.


2015ൽ കർണാടകയിലെ ജനസംഖ്യ 6.35 കോടി ആയിരുന്നുവെന്നും സർവേയിൽ 5.98 കോടി ജനങ്ങളെ പരി​ഗണിച്ചതെന്നുമാണ് മന്ത്രി അറിയിച്ചത്. 37 ലക്ഷം പേർ മാത്രമാണ് സർവേ വിവരങ്ങളിൽ നിന്ന് പുറത്തായതെന്നും ഇത് ആകെ ജനസംഖ്യയുടെ 5.83 ശതമാനം മാത്രമേ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 162 കോടി രൂപ ചിലവിൽ 1,60,000 ഔദ്യോ​ഗിക പ്രതിനിധികളാണ് സർവേ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home