print edition വഞ്ചകനായ സുഹൃത്ത് X രാജ്യദ്രോഹി ; പോരടിച്ച് രാഹുലും ബിട്ടുവും

ന്യൂഡൽഹി
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവും തമ്മിൽ പാർലമെന്റിൽ വാഗ്വാദം. കേന്ദ്രസർക്കാരിനെതിരെ സഭയ്‌ക്ക് പുറത്ത് പ്രതിഷേധിക്കുകയായിരുന്ന രാഹുൽ ഗാന്ധി, രവ്‌നീത്‌സിങ് ബിട്ടു ആ വഴിക്ക് കടന്നുപോയപ്പോൾ ‘ഇതാ നമ്മുടെ വഞ്ചകനായ സുഹൃത്ത് പോകുന്നു’ – എന്ന് പറഞ്ഞതാണ് വാഗ്വാദത്തിന് ഇടയാക്കിയത്.
‘ഞാൻ വഞ്ചകനാണെങ്കിൽ നിങ്ങൾ രാജ്യദ്രോഹിയാണെന്ന്’ ബിട്ടു പ്രതികരിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. കോൺഗ്രസ് എംപിയായി പഞ്ചാബിൽ നിന്നും മൂന്നുതവണ പാർലമെന്റിൽ എത്തിയ രവ്‌നീത്‌സിങ് 2024ൽ ബിജെപിയിൽ ചേക്കേറി. നിലവിൽ കേന്ദ്ര റെയിൽവേ, ഭക്ഷ്യസംസ്‌കരണ വകുപ്പ് സഹമന്ത്രിയാണ്.
ബുധനാഴ്‌ച്ച ബിട്ടുവിനെ കണ്ടപ്പോൾ ‘വിശ്വസ്‌തനായ വഞ്ചകൻ’ എന്നാണ് രാഹുൽ വിളിച്ചത്. ‘എന്റെ പ്രിയപ്പെട്ട വഞ്ചകനായ സുഹൃത്തേ... നിങ്ങൾ ഉടൻ കോൺഗ്രസിൽ മടങ്ങിയെത്തും’– എന്ന് കൂട്ടിച്ചേർത്ത് രാഹുൽ ബിട്ടുവുമായി ഹസ്‌തദാനത്തിന് ഒരുങ്ങി. എന്നാൽ, ‘നിങ്ങൾ ഇൗ രാജ്യത്തെ മുഴുവൻ വഞ്ചിച്ച ആളാണെന്ന്’ പറഞ്ഞ് ബിട്ടു ഹസ്‌തദാനത്തിന് നിൽക്കാതെ കടന്നുപോയി. കേന്ദ്രമന്ത്രിയെ പ്രതിപക്ഷനേതാവ് മനഃപൂർവ്വം അവഹേളിച്ചെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു.










0 comments