"ആദ്യം കരുതി ഞാനും മരിക്കുമെന്ന് , രക്ഷപ്പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല "

അഹമ്മദാബാദ്
‘അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞാനും മരണത്തിലേക്ക് പോകുകയാണെന്നാണ് ആദ്യം കരുതിയത്”- അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ രമേഷ് വിശ്വാസ് (40) പറഞ്ഞു.
വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങിയപ്പോള്‍ എമർജൻസി എക്‌സിറ്റിലൂടെയാണ് ബ്രിട്ടീഷ് പൗരനായ രമേഷ് വിശ്വാസ് രക്ഷപ്പെട്ടത്. “കണ്ണു തുറന്നപ്പോള്‍ ഞാന്‍ മരിച്ചിട്ടില്ലെന്ന് ബോധ്യമായി. സീറ്റ് ബെല്‍റ്റ് വേഗം അഴിച്ച് പുറത്തുചാടി. എന്റെ കൺമുന്നിലാണ് അവരെല്ലാം മരിച്ചത്.”- മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രമേശ് പറഞ്ഞു.
ടേക്ക് ഓഫ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം വിമാനം ആകാശമധ്യത്ത് അൽപ്പനേരം നിശ്ചലമായതായി തോന്നിയെന്നും രമേഷ് പറഞ്ഞു. രമേഷ് വിശ്വാസിന് സാരമായി പരിക്കുകളില്ലെന്ന് ഡോക്‌ടർ പറഞ്ഞു. അപകടത്തിനുശേഷം രമേഷ് വിശ്വാസ് നടന്നു പോകുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രമേഷിനെ സന്ദർശിച്ചു.
0 comments