Deshabhimani

ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

Rajasthan Murder

Photo: NDTV

വെബ് ഡെസ്ക്

Published on Nov 05, 2026, 03:41 PM | 1 min read

ജയ്‌പുർ : ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ചുന്നിലാൽ കുമാവത്തിനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ സീക്കർ ജില്ലയിലെ കോളിഡ ഗ്രാമത്തിലാണ് സംഭവം. ചുങ്കി ദേവി (52) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.


കടം തീർക്കാൻ പശുവിനെ വിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ഏകദേശം 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ചുന്നിലാൽ കടം വീട്ടുന്നതിനായി പശുവിനെ വിൽക്കാൻ തീരുമാനിച്ചു.


എന്നാൽ ഭാര്യ ഇതിനെ എതിർത്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ ചുന്നിലാൽ പിക്കപ്പ് വാഹനം ഭാര്യയുടെ ദേഹത്തുകൂടി ഓടിച്ചുകയറ്റുകയായിരുന്നു. പണത്തെച്ചൊല്ലി ഇയാൾ കുടുംബാംഗങ്ങളുമായി പതിവായി വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home