രണ്ടു പതിറ്റാണ്ടിനു ശേഷം വേദി പങ്കിട്ട് ഉദ്ദവ് താക്കറെയും രാജ് താക്കറെയും

മുംബൈ : 20 വർഷത്തിനു ശേഷം ഒന്നിച്ച് വേദി പങ്കിട്ട് ശിവസേന ( താക്കറെ വിഭാഗം) നേതാവും മുൻമുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും. കേന്ദ്ര സർക്കാരിന്റെ ത്രിഭാഷ നയത്തിനെതിരെ മഹാരാഷ്ട്രയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ തീരുമാനം പിൻവലിച്ചു. ഇതിന്റെ ആഘോഷസൂചകമായി നടത്തിയ വിജയ റാലിയിലാണ് 20 വർഷത്തിനു ശേഷം സഹോദരങ്ങൾ ഒന്നിച്ചെത്തിയത്.
2005ൽ മാൽവാൻ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ക്യാമ്പയിനാണ് ഇരുവരും അവസാനമായി ഒന്നിച്ച് പങ്കെടുത്തത്. 2005ൽ ശിവസേന വിട്ട രാജ് താക്കറെ 2006ലാണ് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രൂപീകരിച്ചത്. സെൻട്രൽ മുംബൈയിലെ വർളിയിൽ എൻഎസ്‍സിഐ ഡോമിലാണ് പരിപാടി നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും ഒന്നിച്ചെത്തിയതിനെപ്പറ്റി ചർച്ചകൾ ഉയരുന്നുണ്ട്.










0 comments