ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്; പ്രീമിയം കൊള്ളയ്ക്കിടയിലും റെയിൽവേയിൽ വൻ അനാസ്ഥ

എസി കോച്ചിൽ വെള്ളം ഒലിച്ചിറങ്ങുന്നു
ന്യൂഡൽഹി: ലോക്കൽ സർവീസുകൾ വെട്ടിക്കുറച്ച് പ്രീമിയം സർവീസുകളിലൂടെ യാത്രക്കാരെ പിഴിഞ്ഞിട്ടുകൂടി ഇന്ത്യൻ റെയിൽവേയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കടുത്ത അനാസ്ഥ. ലക്ഷങ്ങൾ മുടക്കി ടിക്കറ്റെടുക്കുന്ന ബിക്കാനീർ എക്‌സ്പ്രസ് ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിനുള്ളിൽ വെള്ളം ചോർന്നൊലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. എസി ഡക്ടിൽ നിന്നും ടോയ്‌ലറ്റിന് സമീപത്ത് നിന്നും കോച്ചിനുള്ളിലേക്ക് വെള്ളം ശക്തമായി ഒഴുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്.
വലിയ തുക നൽകി യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ് എസി കോച്ചിൻറെ ഈ ദയനീയാവസ്ഥയ്‌ക്കെതിരെ യാത്രക്കാരും പൊതുജനങ്ങളും കടുത്ത അമർഷത്തിലാണ്. യാത്രക്കാരുടെ ബാഗുകളും മറ്റ് സാധനസാമഗ്രികളും വെള്ളത്തിൽ കുതിർന്ന് നശിച്ചതായും റിപ്പോർട്ടുകളുണ്ട്. യാത്രക്കാരിൽ നിന്ന് ഉയർന്ന പ്രീമിയം നിരക്കുകൾ ഈടാക്കിയിട്ടും ട്രെയിനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി പരിപാലിക്കാൻ റെയിൽവേയ്ക്ക് കഴിയാത്തതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
വീഡിയോ പങ്കുവച്ചുകൊണ്ട് കേന്ദ്ര സർക്കാരിനും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനുമെതിരെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. പൊള്ളയായ പരസ്യപ്രചാരണങ്ങൾ നടത്തുന്നതിന് പകരം, റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ട്രെയിനുകൾ കൃത്യമായി പരിപാലിക്കുന്നതിനും സർക്കാർ ശ്രദ്ധിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.









0 comments