ad
Deshabhimani

റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജിവച്ചു

Ravneet Singh Bittu
വെബ് ഡെസ്ക്

Published on Jul 24, 2026, 09:34 PM | 1 min read

ന്യൂഡൽഹി: റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജിവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു രാജി സ്വീകരിച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. രാജ്യസഭാ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. ബിട്ടു രാജിവെച്ചതോടെ കേന്ദ്രമന്ത്രിസഭയിൽ വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.


പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് ബിട്ടു. 2024 ലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ്‌ എംപിയായിരുന്ന ബിട്ടു എന്നാൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. തുടർന്നാണ്‌ കെ സി വേണുഗോപാൽ രാജി വെച്ച ഒഴിവിൽ രാജസ്ഥാനിൽ നിന്ന്‌ ബിജെപി രാജ്യസഭാംഗമാക്കിയത്‌. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിട്ടു മത്സരിച്ചേക്കുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home