കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകി

ഫയൽ ചിത്രം
തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകി. കൊച്ചി, കോഴിക്കോട് ഓഫീസുകളിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാർക്കാണ് കമ്പനി ശമ്പളം നൽകിയത്. മുമ്പ് നൽകിയ രണ്ടുമാസത്തെ ഉൾപ്പെടെ ഏഴുമാസത്തെ തുകയാണ് ഒത്തുതീർപ്പിലൂടെ ജീവനക്കാർക്ക് ലഭിച്ചത്.
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകൾ ഇതുവരെ കൈമാറിയിട്ടില്ല. തിങ്കളാഴ്‌ച സെക്രട്ടറിയറ്റ് അനെക്സ് ഹാളിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി സർക്കാർ അംഗീകരിച്ചിരുന്നു. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാതെ ശമ്പളക്കുടിശ്ശികമാത്രം നൽകാനുള്ള നടപടിക്കാണ് സർക്കാർ അംഗീകാരം നൽകിയത്.









0 comments