ad
Deshabhimani

തൃശൂർ പീച്ചിയിൽ വീണ്ടും ഭൂചലനം; ആശങ്കയിൽ ജനം

Thrissur.jpg

പ്രകമ്പനത്തെത്തുടർന്ന് വീടുകളിൽ ഉണ്ടായ വിള്ളൽ

വെബ് ഡെസ്ക്

Published on Jul 24, 2026, 10:00 PM | 1 min read

തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ തുടർച്ചയായി വീണ്ടും ഭൂചലനം. പീച്ചി, തെക്കേക്കുളം, പള്ളിക്കുന്ന് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നേരിയ ഭൂചലനം അനുഭവപ്പെടുന്നുണ്ട്.


പ്രദേശത്ത് സമഗ്രമായ പഠനം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ ആഴ്ച ഭൂമിക്കടിയിൽ നിന്ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ആളപായമില്ലെങ്കിലും വീടുകളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.


പ്രദേശത്തെ 20 ഓളം വീടുകളിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉൾപെടുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി. കേടുപാടുകൾ ഉണ്ടായ വീടുകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധുകൃതർ അറിയിച്ചിട്ടുണ്ട്. അടുപ്പിച്ചുള്ള പ്രകമ്പനങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home