അഭിജീത് ദീപ്കെയെയും തടയാൻ ശ്രമം
ഡല്‍ഹിയില്‍ പൊലീസ് വേട്ട; ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : യൂട്യൂബർ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തിന് മുന്നോടിയായി ഗുരുഗ്രാമിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തെന്ന വിവരം സിജെപി സ്ഥിരീകരിച്ചു.
രാവിലെ ഏകദേശം എട്ട് മണിയോടെയായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജന്തര്‍ മന്തറില്‍ ഇടത് സംഘടനകളും സിജെപിയും സംയുക്തമായി നടത്തുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി ഡല്‍ഹിയിലെത്തുന്ന പ്രതിഷേധക്കാരെ പൊലീസ് വ്യാപകമായി അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന വ്യക്തിയാണ് ധ്രുവ് റാഠി. നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും നിരവധി വീഡിയോകള്‍ ധ്രുവ് റാഠി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
അതേസമയം, അഭിജീത് ദീപ്കെയുടെ വിമാനം ഡല്‍ഹിയിലെത്തി. ഉടന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭത്തിലെത്തുന്നതില്‍ നിന്ന് ദീപ്കെയെ തടയാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തുകയാണ്.








0 comments