Deshabhimani

ജനകീയ പ്രക്ഷോഭത്തെ തടയാനാകില്ല; ജനങ്ങളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരുകയാണ്: പിണറായി

PINARAYI VIJAYAN
വെബ് ഡെസ്ക്

Published on Oct 10, 2026, 10:25 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും കളഞ്ഞുകുളിച്ച മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്‌ എതിരായ പ്രക്ഷോഭത്തെ തടയിടാനാകില്ലെന്നും ജനങ്ങളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരാൻ പോവുകയാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം പിണറായി വിജയൻ.


ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. രാഷ്ട്രത്തെ പൊലീസ് സ്റ്റേറ്റ് ആക്കാനാണ് നോക്കുന്നത്. ജനകീയ പ്രക്ഷോഭത്തെ ഇതുകൊണ്ട് ഒന്നും ഒതുക്കാനാവില്ല. ജനാധിപത്യ വിശ്വാസികൾ ആകെ ജൻന്തർമന്തറിലേക്ക് ജനം ഒഴുകുകയാണ്. സർക്കാരിന് നേരത്തെ തന്നെ ഭയപ്പാട് തുടങ്ങി. അതിന്റെ ഭാ​ഗമായാണ് ഇത്തരം നടപടികളെന്നും പിണറായി വിജയൻ പറഞ്ഞു.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home