Deshabhimani

സേനാ സന്നാഹം അസാധാരണം: പ്രകടമാവുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഭയം- അഭിജീത് ദീപ്കെ

abhi
വെബ് ഡെസ്ക്

Published on Oct 10, 2026, 10:52 AM | 1 min read

ന്യൂഡൽഹി: ബിജെപിക്കും സഖ്യകക്ഷികൾക്കും വേണ്ടി വോട്ട് വെട്ടിപ്പ് നടത്തിയതിൽ പ്രതിഷേധിച്ചും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തര്‍ മന്തറിൽ തുടരുന്ന ജനകീയ പ്രക്ഷോഭം രാജ്യത്തെ മുഴുവൻ ജനാധിപത്യ സ്നേഹികളുടെയും വികാരമായി മാറുന്നു. അടയന്തരവാസ്ഥാ കാലത്ത് പോലും രാജ്യം കണ്ടിട്ടില്ലാത്ത സൈനിക പൊലീസ് സന്നാഹങ്ങൾ കേന്ദ്ര സര്‍ക്കാരിന്റെ ഉള്ളിലെ ഭയമാണ് പ്രകകടമാക്കുന്നതെന്ന് സിജിപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. സമരം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പരാജയം സമ്മതിച്ചിരിക്കയാണ് എന്നും പറഞ്ഞു.


മുംബൈ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുമ്പോഴാണ് അഭിജീത് പ്രതികരണം പരസ്യപ്പെടുത്തിയത്. നേതാക്കളെ ഓരോരുത്തരെയായി വലിച്ചിയഴച്ചും ബലം പ്രയോഗിച്ചും പൊലീസ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടു പോകുന്ന സാഹചര്യമാണ്. സിപിഐ എം ഉന്നത നേതാക്കളെ ഉൾപ്പെടെ ഇത്തരത്തിൽ ബല പ്രയോഗത്തിലൂടെ മാറ്റി. അഭിജീത് ഡൽഹി വിമാനത്തവാളത്തിൽ നിന്നും അറസ്റ്റിലായേക്കും. നേതാക്കളെ ലക്ഷ്യമാക്കി വൻ പൊലീസ് സന്നാഹമാണ് വിമാനത്താവളത്തിൽ ക്യാമ്പ് ചെയ്യുന്നത്.


"ശക്തിയുടെ ലക്ഷണങ്ങളല്ല", മറിച്ച് സ്വന്തം ജനങ്ങളെ ഭയപ്പെടുന്ന ഒരു നേതാവിന്റെ ഭയപ്പാടാണ് ഇന്ന് ഡൽഹിയിൽ കാണുന്നത്- അഭിജീത്



മധ്യ മുംബൈയിലെ വർളിയിലുള്ള ഫോർ സീസൺസ് ഹോട്ടലിൽ നിന്ന് രാവിലെ 6.50 ഓടെയാണ് ദീപ്കെ മുംബൈ എയർപോർട്ടിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും പുറപ്പെട്ടത്. ദേശീയ തലസ്ഥാനത്ത് അഭൂതപൂർവ്വമായ അടിച്ചമർത്തലുകളും ട്രെയിൻ റദ്ദാക്കലുകളും നടക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ "ഭയന്നിരിക്കുകയാണെന്ന്" എയർപോർട്ടിൽ വെച്ചും അദ്ദേഹം പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home