ഇരച്ചെത്തി സിഐടിയു; ജന്തർ മന്തറിലേക്ക് സിഐടിയു മാർച്ച്

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിലേക്ക് ഇരച്ചെത്തി സിഐടിയു. സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജാഥയായെത്തിയ സിഐടിയു പ്രവർത്തകർ ജന്തർ മന്തറിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ തടഞ്ഞുവയ്ക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുകയാണ്.
പലർക്കും നേരെ ലാത്തി വീശി അക്രമം അഴിച്ചുവിടാനും കേന്ദ്രസേനകളുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ നടക്കുന്നു. അപ്രതീക്ഷിതമായി ഇടതുസംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെ പ്രതിരോധിക്കാനാകാതെ അക്രമം അഴിച്ചുവിടുകയാണ് ഡൽഹി പൊലീസ്.
പ്രകടനം നടത്താൻ പോലും അനുവദിക്കാതെ പൊലീസ് ബലപ്രയോഗം നടത്തുകയാണെന്ന് എളമരം കരീം പറഞ്ഞു. പ്രതിഷേധിക്കുന്ന പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തുന്നു. സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയാണ് ഡൽഹി പൊലീസ്.









0 comments