Deshabhimani

ഒരിഞ്ച് പിന്നോട്ടില്ല; ജയിലിൽ അടച്ചാലും സമരം തുടരും: ആദർശ് എം സജി

Adarsh M Saji.jpg
വെബ് ഡെസ്ക്

Published on Oct 10, 2026, 11:57 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ കൊലപ്പെടുത്തിയ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെതിരായ സമരത്തിൽ നിന്നും ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാലും സമരം തുടരുക തന്നെ ചെയ്യും. രാജ്യം മുഴുവൻ ജന്തർ മന്തറുകൾ ഉയരും. ഇന്ന് ആയിരങ്ങളാണെങ്കിൽ നാളെ പതിനായിരണങ്ങൾ തെരുവിലിറങ്ങുമെന്നും ആദർശ് പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അധികാരത്തിൽ തുടരാൻ ജനാധിപത്യത്തെ കൊല്പപെടുത്തിയ ആളാണ് മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ. ഗ്യാനേഷ്‌കുമാറിനെ ജീവൻ കൊടുത്തും സർക്കാർ സംരക്ഷിക്കുകയാണ്. സമാധാനപരമായ സമരം ചെയ്ത യുവാക്കളെയും വിദ്യാർഥികളെയും അമിത് ഷായുടെ നിർദേശ പ്രകാരം തച്ചുതകർക്കുകയാണ്. പെൺകുട്ടികളെ അടക്കം വലിച്ചിഴച്ച് മർദ്ദിച്ചു. ആർഎസ്എസുകാരെ പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും ആദർശ് എം സജി പറഞ്ഞു.


അതേസമയം ജന്തർ മന്തർ സമരത്തിന് മുന്നോടിയായി ഇടതുപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെ‌ടുത്ത് നീക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ എൻ ബാല​ഗോപാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളാ ഹൗസിൽ നിന്നും ജന്തർമന്തറിയിലേയ്ക്ക് പുറപ്പെട്ട ഉടനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിവലിയിൽ താഴെ വീണ പി കെ ശ്രീമതിയെ വലിച്ചെടുത്താണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home