ഒരുലക്ഷം വളണ്ടിയർമാർക്ക് സിപിആർ പരിശീലനം; ഡിവൈഎഫ്‌ഐ ‘ഹൃദയതാളം’ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഒരുലക്ഷം വളന്റിയർമാർക്ക് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സിപിആർ പരിശീലനം നൽകുന്ന ‘ഹൃദയതാളം’ പദ്ധതിയുടെ സംസ്ഥാന ഉദ്‌ഘാടനം എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, പ്രസിഡൻ്റ് ഡോ. ചിന്താ ജെറോം, ട്രഷറർ അഡ്വ ആർ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ 14 ജില്ലകളിലും ഹൃദയതാളം പദ്ധതി നടപ്പിലാക്കുമെന്നും യൂണിറ്റ് തലം വരെ വളണ്ടിയർമാരെ സജ്ജമാക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു. ഒരു ജീവനെങ്കിലും രക്ഷിക്കാനായാൽ അത് മഹത്തരമായ കാര്യമാണ്. ഹൃദയപൂർവ്വവും ഹൃദയതാളവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോവുകയാണെന്നും വിജിൻ പറഞ്ഞു.








0 comments