Deshabhimani

മീഡിയയെയും ഭയം; മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു, ഐഡി കാണിച്ചിട്ടും വലിച്ചിഴച്ച് പൊലീസ്

media
വെബ് ഡെസ്ക്

Published on Oct 10, 2026, 01:13 PM | 1 min read

ന്യൂഡൽഹി : ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. റിപ്പോർട്ടിങ്ങിനിടെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റുകയായിരുന്നു. മാധ്യമപ്രവർത്തകർ തങ്ങളുടെ ഐഡി കാണിച്ചിട്ടും മീഡിയ ആണെന്ന് ആവർത്തിച്ചിട്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്നോ പൊലീസ് വ്യക്തമാക്കിയില്ല. ന്യൂസ് ലോണ്‍ട്രി മാധ്യമപ്രവര്‍ത്തകരായ അശ്വിന്‍ കുമാര്‍ സിങ്, ആസ്താ സവ്യസാച്ചി, അന്‍മോള്‍ പ്രീതം എന്നിവരെ കസ്റ്റഡിയിലെടുത്തതായി ന്യൂസ് ലോണ്‍ട്രി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഓഫീസ് ഫോണുകളും പിടിച്ചെടുത്തു. 30 ഓളം പേരെ ഒരു വാനില്‍ കുത്തിനിറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


വാനിലുള്ളിലിരുന്ന് തങ്ങളുടെ ഐഡികൾ ഉയർത്തിക്കാണിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മീഡിയ ആണെന്ന് പറയുമ്പോള്‍ എന്ത് മീഡിയ എന്ന് ചോദിച്ച് വലിച്ചിഴക്കുകയായിരുന്നു.
'വയറി'ന്‍റെ റിപ്പോര്‍ട്ടേഴ്സ് ആയ അങ്കിത് രാജിനെയും തരുണ്‍ സാഹുവിനെയും വീഡിയോകള്‍ പകര്‍ത്തുന്നതിനല്‍ നിന്ന് പൊലീസ് തടഞ്ഞു. ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്സിനെയും കസ്റ്റഡിയിലെടുത്തു. റിപ്പോര്‍ട്ടര്‍ ടി വി മാധ്യമ പ്രവര്‍ത്തകരായ റോഷ്‌നി രാജന്‍, ഫര്‍സ ടി എം എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിപിഐ എം നേതാക്കളും വിദ്യാര്‍ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഇവരെ ബലംപ്രയോ​ഗിച്ച് വാനിലേക്ക് കയറ്റിയത്.


നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ഡൽഹി പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് മുൻപ് തന്നെ കൂട്ടം കൂടി നിൽക്കുന്നവരെ തെരഞ്ഞുപിടിച്ച് മാറ്റുകയായിരുന്നു. പ്രക്ഷോഭത്തിനെതിരെ വ്യാപക അടിച്ചമർത്തലാണ് ഡൽഹി പൊലീസ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കമുള്ള മുതിർന്ന സിപിഐ എം നേതാക്കളെ പൊലീസ് വാഹനത്തിൽ ​ന​ഗരം ചുറ്റിച്ചുകൊണ്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home