Deshabhimani

മനുഷ്യവേട്ട; എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരെ തല്ലിയോടിച്ച് ഡൽഹി പൊലീസ്

SFI.jpg

ഫോട്ടോ: പി വി സുജിത്ത്

വെബ് ഡെസ്ക്

Published on Oct 10, 2026, 12:49 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തറിലേക്ക് പ്രതിഷേധിക്കാനെത്തിയ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരെ തല്ലിയോടിച്ച് പൊലീസ്. 400 ഓളം എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ജനാധിപത്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് സമരക്കാർക്ക് നേരെ മനുഷ്യവേട്ട നടത്തുകയാണ് പൊലീസും കേന്ദ്രസേനകളും. വിദ്യർത്ഥികളെ റോഡിൽ തള്ളിയിടുകയും തറയിലിട്ട് മർദിക്കുകയും ചെയ്യുകയാണ്.


പല പ്രവർത്തകരുടെയും വസ്ത്രങ്ങൾ വലിച്ചുകീറി, ബാഗും സാധനങ്ങളും പിടിച്ചുപറിച്ചു, ഓടിയെത്തുന്ന പ്രവർത്തകരെ ഓടിച്ചിട്ടടിക്കുകയാണ് ഡൽഹി പൊലീസ്. ബാരിക്കേഡുകൾക്കും പൊലീസ് വാഹനങ്ങൾക്കും തടയാനാകാത്ത തരം ജനകീയ പ്രക്ഷോഭമാണ് ഡൽഹിയിൽ നടക്കുന്നത്.


തലസ്ഥാനമാകെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ സമരത്തെ ഏതുവിധേനയും അടിച്ചമർത്താൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. സിപിഐ എമ്മിന്റെ മുതിർന്ന നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.


എകെജി ഭവനിൽ നിന്ന് പ്രവർത്തകർ ഇറച്ചിറങ്ങുന്നത് തടയാനാകാതെ നരനായാട്ട് അഴിച്ചുവിടുകയാണ് പൊലീസ്. രാവിലെ തന്നെ ആയിരക്കണക്കിനാളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അവശേഷിക്കുന്ന പ്രവർത്തകർക്ക് നേരെയാണ് അക്രമം അഴിച്ചുവിട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home