Deshabhimani

നിയമ വ്യവസ്ഥയെയും ചവിട്ടിമെതിച്ച് പൊലീസ്; സുപ്രീംകോടതി അഭിഭാഷകരെ കസ്റ്റഡിയിലെടുത്തു

Advocates  custody
വെബ് ഡെസ്ക്

Published on Oct 10, 2026, 01:08 PM | 1 min read

ന്യൂഡൽഹി: ​സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധിച്ച അഭിഭാഷകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരപോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു അഭിഭാഷകരും പ്രതിഷേധത്തിനിറങ്ങിയത്. പിന്നാലെ സമാധാനപരമായി പ്രതിഷേധിച്ച മുതിർന്ന അഭിഭാഷകരും വനിതാ അഭിഭാഷകരെ ഉൾപ്പടെയുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജ്യതലസ്ഥാനത്ത് ജനാധിപത്യ സമരങ്ങളെയും എതിർ സ്വരങ്ങളെയും അടിച്ചമർത്തുന്നതിനൊപ്പം നിയമ വ്യവസ്ഥയെയും ചവിട്ടിമെതിക്കുകയാണ്. കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ യമുന സ്പോർട്സ് സെന്ററിൽ തടങ്കലിലാക്കി.


അഭിഭാഷകർക്കു നേരെയുള്ള പൊലീസ് അതിക്രമത്തിൽ ആശങ്ക പ്രകടിപ്പിച്ച ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു. വിഷയത്തിൽ ഇട‌പെടണമെന്ന് ചൂണ്ടിക്കാണിച്ചാണ് എസ്‌സിബിഎ കത്ത്. കസ്റ്റഡിയിലെടുത്ത അഭിഭാഷകർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനും, നിയമസഹായം ലഭ്യമാക്കുന്നതിനും, കസ്റ്റഡിയിൽ തുടരുന്നവരെ ഉടൻ മോചിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്‌സിബിഎ കത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ വലിച്ചിഴച്ച പൊലീസ് നടപടികളിൽ അന്വേഷണം നടത്തണമെന്നും നിയമാനുസൃതമായ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബാർ അസോസിയേഷൻ പറഞ്ഞു.


ഛത്രസാൽ സ്റ്റേഡിയം ഉൾപ്പെടെ ആറ് കേന്ദ്രങ്ങളാണ് പ്രതിഷേധക്കാരെ തടങ്കലിലാക്കാൻ പൊലീസ് ഉപയോഗിക്കുന്നത്. സർവ ജനാധിപത്യ മര്യാദകളെയും മറികടന്നാണ് ഡൽഹി പൊലീസിന്റെ പൈശാചികമായ നടപടി. സ്ത്രീകളും മുതിർന്നവരും ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിണറായി വിജയൻ, എം എ ബേബി, എം വി ​ഗോവിന്ദൻ, ബൃന്ദാ കാരാട്ട്, കെ കെ ശൈലജ, പി കെ ശ്രീമതി ഉൾപ്പടെയുള്ള സിപിഐ എം നേതാക്കളെ ഉൾപ്പെടെ സമാന രീതിയിൽ ബലമായി കസ്റ്റഡിയിലെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home