കസ്റ്റഡിയിലെടുത്ത് നഗരത്തിൽ റോന്ത് ചുറ്റിക്കുന്നു: ഡൽഹി യുദ്ധസമാനമെന്ന് ജോൺ ബ്രിട്ടാസ് എംപി

കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ നഗരം ചുറ്റിക്കുന്നതിന്‍റെ ദൃശ്യം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യമെന്ന് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് പറഞ്ഞു. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് നരേന്ദ്ര മോദി നടത്തികൊണ്ടിരിക്കുന്നത്. പിണറായി വിജയൻ, കെ എൻ ബാലഗോപാൽ ഞാൻ ഉൾപ്പെടുന്നവരെ കസ്റ്റഡിയിലെടുത്ത് നഗര പ്രദക്ഷിണം നടത്തിക്കുകയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ജീപ്പിൽ കയറ്റി നഗരത്തിൽ റോന്ത് ചുറ്റിക്കുകയാണ്. ദൂരെ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു. ഇതാണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ മുതിർന്ന നേതാക്കളിൽ ഒരാളും കേരളത്തിൽ 10 വർഷം മുഖ്യമന്ത്രിയുമായിരുന്ന വ്യക്തിയയെയാണ് ഇത്തരത്തിൽ ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നത്. പ്രതിഷേധക്കാരെ മാത്രമല്ല, സാധാരണക്കാരായ ജനങ്ങൾക്കു പോലും ജന്തർമന്തറിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. എവിടേയ്ക്കാണ് തങ്ങളെ കൊണ്ടുപോകുന്നത് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രി വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ പൊലീസ് എംപി അല്ലാതെ മറ്റാരെങ്കിലും താമസമുണ്ടോ എന്നുവരെ അന്വേഷിച്ചുവെന്നും ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്നാണ് അവർ പിരിഞ്ഞു പോയതെന്നും ബ്രിട്ടാസ് പറഞ്ഞു.
ഇങ്ങനെയൊരു സമീപനം ഡൽഹി പൊലീസിന്റേയോ, കേന്ദ്ര സേനയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യസമരത്തെ നേരിടാൻ കാശ്മീരിൽ നിന്നുമടക്കമുള്ള കേന്ദ്രസനേകളെയാണ് ഡൽഹിയിൽ വിന്യസിപ്പിച്ചിട്ടുള്ളത്. പൊലീസും കേന്ദ്രസനകളുമായി 40,000 ത്തിലധികം പേരാണ് ഡൽഹിയിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് വിവരം.
കേരളാ ഹൗസിൽ നിന്നും ജന്തർമന്തറിയിലേയ്ക്ക് പുറപ്പെട്ട ഉടനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവർ അടക്കമുള്ള സിപിഐ എം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റിയിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത ജയിലിനു സമാനമായ വാഹനത്തിലാണ് നേതാക്കളെ മാറ്റിയിരിക്കുന്നത്. പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിവലിയിൽ താഴെ വീണ പി കെ ശ്രീമതിയെ വലിച്ചെടുത്താണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.








0 comments