Deshabhimani

'കസ്റ്റഡിയിലുള്ള നേതാക്കളുമായി ഡൽഹി പൊലീസിന്റെ 'വട്ടംചുറ്റൽ'; ബലപ്രയോഗത്തിൽ പലർക്കും പരിക്ക്': പി രാജീവ്

rajeev
വെബ് ഡെസ്ക്

Published on Oct 10, 2026, 12:42 PM | 1 min read

ഡൽഹി: ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ജനപ്രതിനിധികളും നേതാക്കളുമടങ്ങുന്ന സംഘത്തെയും വഹിച്ച് പൊലീസ് വാഹനം ഒരു മണിക്കൂറോളമായി നിരത്തിലൂടെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന് പി. രാജീവ്. നേതാക്കളെ എവിടെക്കൊണ്ടുപോകുന്നു എന്നതിൽ യാതൊരു വ്യക്തതയുമില്ലെന്ന് അദ്ദേഹം ആരോപിച്ചു.


അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നാല് അറകളാണ് വാഹനത്തിൽ ഉള്ളത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. എന്നാൽ തുടർച്ചയായി റോഡിലൂടെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. 15 പേരാണ് ഒപ്പം ഉള്ളത്. കേരള ഹൗസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾതന്നെ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും പൊലീസിന്റെ ബലപ്രയോഗത്തിൽ പലർക്കും പരിക്കുണ്ടെന്നും പി രാജീവ് പറഞ്ഞു.


രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യമാണെന്ന് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും പറഞ്ഞു. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് നരേന്ദ്ര മോദി നടത്തികൊണ്ടിരിക്കുന്നത്. പിണറായി വിജയൻ, ​കെ എൻ ബാല​ഗോപാൽ ഞാൻ ഉൾപ്പെടുന്നവരെ കസ്റ്റഡിയിലെടുത്ത് ന​ഗര പ്രദക്ഷിണം നടത്തിക്കുകയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ജീപ്പിൽ കയറ്റി ന​ഗരത്തിൽ റോന്ത് ചുറ്റിക്കുകയാണ്. ദൂരെ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു. ഇതാണ് ഡൽഹിയിൽ നട‌ന്നു കൊണ്ടിരിക്കുന്നത്.


പ്രതിഷേധക്കാരെ മാത്രമല്ല, സാധാരണക്കാരായ ജനങ്ങൾക്കു പോലും ജന്തർമന്തറിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. എവിടേയ്ക്കാണ് തങ്ങളെ കൊണ്ടുപോകുന്നത് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രി വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ പൊലീസ് എംപി അല്ലാതെ മറ്റാരെങ്കിലും താമസമുണ്ടോ എന്നുവരെ അന്വേഷിച്ചുവെന്നും ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്നാണ് അവർ പിരിഞ്ഞു പോയതെന്നും ബ്രിട്ടാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home