ഐഎസ്എൽ ഫുട്ബോൾ ആവേശത്തിന് ഇന്ന് കിക്കോഫ്; മത്സരങ്ങളും സമയക്രമവും അറിയാം

ഐഎസ്എൽ ട്രോഫി| Photo: ISL
ബംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 13-ാം സീസണിന് ഇന്ന് തുടക്കം. ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു എഫ്‌സി സ്‌പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം. 2026-27 സീസണിൽ 13 ടീമുകൾ പങ്കെടുക്കും. ആകെ 163 മത്സരങ്ങളാണുള്ളത്.
ആദ്യഘട്ടത്തിൽ ഓരോ ടീമും മറ്റു 12 ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഒക്ടോബർ 10 മുതൽ ജനുവരി 17 വരെ നീളുന്ന ആദ്യഘട്ടത്തിൽ 78 മത്സരങ്ങളാണുള്ളത്. രണ്ടാംഘട്ട മത്സരക്രമവും പ്ലേ ഓഫ്, ഫൈനൽ തീയതികളും പിന്നീട് പ്രഖ്യാപിക്കും.
ആഗസ്തിൽ ജംഷഡ്പുർ എഫ്‌സിക്ക് പകരമാണ് ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സ് ഐഎസ്എല്ലിലെത്തിയത്. പങ്കാളിത്ത ഫീസിലെ കുടിശ്ശിക അടച്ചുതീർക്കാത്തതിനെത്തുടർന്ന് ഡയമണ്ട് ഹാർബർ എഫ്‌സി ഒഴിവായതോടെയാണ് ടീമുകളുടെ എണ്ണം 13 ആയി നിശ്ചയിച്ചത്.
ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ചർച്ചിൽ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, ഇന്റർ കാശി, കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്‌സി, പഞ്ചാബ് എഫ്‌സി, സ്‌പോർട്ടിങ് ക്ലബ് ഡൽഹി എന്നിവയാണ് ഇത്തവണത്തെ ടീമുകൾ.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ
ഒക്ടോബർ 11, ഞായർ
വൈകിട്ട് 5.00: ഇന്റർ കാശി–കേരള ബ്ലാസ്റ്റേഴ്‌സ്
ഒക്ടോബർ 18, ഞായർ
വൈകിട്ട് 7.30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–കേരള ബ്ലാസ്റ്റേഴ്‌സ്
ഒക്ടോബർ 25, ഞായർ
വൈകിട്ട് 7.30: കേരള ബ്ലാസ്റ്റേഴ്‌സ്–മുംബൈ സിറ്റി എഫ്‌സി
ഒക്ടോബർ 31, ശനി
വൈകിട്ട് 5.00: ചെന്നൈയിൻ എഫ്‌സി–കേരള ബ്ലാസ്റ്റേഴ്‌സ്
നവംബർ 29, ഞായർ
വൈകിട്ട് 5.00: എഫ്‌സി ഗോവ–കേരള ബ്ലാസ്റ്റേഴ്‌സ്
ഡിസംബർ 6, ഞായർ
വൈകിട്ട് 5.00: കേരള ബ്ലാസ്റ്റേഴ്‌സ്–ചർച്ചിൽ ബ്രദേഴ്‌സ്
ഡിസംബർ 10, വ്യാഴം
വൈകിട്ട് 5.00: കേരള ബ്ലാസ്റ്റേഴ്‌സ്–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
ഡിസംബർ 14, തിങ്കൾ
വൈകിട്ട് 7.30: കേരള ബ്ലാസ്റ്റേഴ്‌സ്–പഞ്ചാബ് എഫ്‌സി
ഡിസംബർ 20, ഞായർ
വൈകിട്ട് 7.30: ഒഡീഷ എഫ്‌സി–കേരള ബ്ലാസ്റ്റേഴ്‌സ്
ജനുവരി 3, ഞായർ
വൈകിട്ട് 7.30: ബംഗളൂരു എഫ്‌സി–കേരള ബ്ലാസ്റ്റേഴ്‌സ്
ജനുവരി 10, ഞായർ
വൈകിട്ട് 5.00: മോഹൻ ബഗാൻ സൂപ്പർ ജയന്റ്–കേരള ബ്ലാസ്റ്റേഴ്‌സ്
ജനുവരി 16, ശനി
വൈകിട്ട് 7.30: കേരള ബ്ലാസ്റ്റേഴ്‌സ്–ഈസ്റ്റ് ബംഗാൾ
ആദ്യഘട്ടത്തിലെ മറ്റു മത്സരങ്ങൾ
ഒക്ടോബർ 10, ശനി
വൈകിട്ട് 5.00: ബംഗളൂരു എഫ്‌സി–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
വൈകിട്ട് 7.30: എഫ്‌സി ഗോവ–ചെന്നൈയിൻ എഫ്‌സി
ഒക്ടോബർ 11, ഞായർ
വൈകിട്ട് 7.30: ചർച്ചിൽ ബ്രദേഴ്‌സ്–മുംബൈ സിറ്റി എഫ്‌സി
ഒക്ടോബർ 12, തിങ്കൾ
വൈകിട്ട് 7.30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–മോഹൻ ബഗാൻ സൂപ്പർ ജയന്റ്
ഒക്ടോബർ 14, ബുധൻ
വൈകിട്ട് 7.30: പഞ്ചാബ് എഫ്‌സി–ഒഡീഷ എഫ്‌സി
ഒക്ടോബർ 16, വെള്ളി
വൈകിട്ട് 7.30: സ്‌പോർട്ടിങ് ക്ലബ് ഡൽഹി–മോഹൻ ബഗാൻ സൂപ്പർ ജയന്റ്
ഒക്ടോബർ 17, ശനി
വൈകിട്ട് 5.00: ഇന്റർ കാശി–ഒഡീഷ എഫ്‌സി
വൈകിട്ട് 7.30: ബംഗളൂരു എഫ്‌സി–ചെന്നൈയിൻ എഫ്‌സി
ഒക്ടോബർ 18, ഞായർ
വൈകിട്ട് 5.00: ചർച്ചിൽ ബ്രദേഴ്‌സ്–ഈസ്റ്റ് ബംഗാൾ
ഒക്ടോബർ 19, തിങ്കൾ
വൈകിട്ട് 7.30: പഞ്ചാബ് എഫ്‌സി–മുംബൈ സിറ്റി എഫ്‌സി
ഒക്ടോബർ 23, വെള്ളി
വൈകിട്ട് 5.00: ഇന്റർ കാശി–ഈസ്റ്റ് ബംഗാൾ
ഒക്ടോബർ 24, ശനി
വൈകിട്ട് 7.30: ഒഡീഷ എഫ്‌സി–നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഒക്ടോബർ 25, ഞായർ
വൈകിട്ട് 5.00: ചർച്ചിൽ ബ്രദേഴ്‌സ്–പഞ്ചാബ് എഫ്‌സി
ഒക്ടോബർ 26, തിങ്കൾ
വൈകിട്ട് 7.30: മോഹൻ ബഗാൻ സൂപ്പർ ജയന്റ്–ചെന്നൈയിൻ എഫ്‌സി
ഒക്ടോബർ 28, ബുധൻ
വൈകിട്ട് 7.30: എഫ്‌സി ഗോവ–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
ഒക്ടോബർ 30, വെള്ളി
വൈകിട്ട് 7.30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–ബംഗളൂരു എഫ്‌സി
ഒക്ടോബർ 31, ശനി
വൈകിട്ട് 7.30: മോഹൻ ബഗാൻ സൂപ്പർ ജയന്റ്–പഞ്ചാബ് എഫ്‌സി
നവംബർ 1, ഞായർ
വൈകിട്ട് 5.00: മുംബൈ സിറ്റി എഫ്‌സി–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
വൈകിട്ട് 7.30: ഇന്റർ കാശി–എഫ്‌സി ഗോവ
നവംബർ 5, വ്യാഴം
വൈകിട്ട് 5.00: ചർച്ചിൽ ബ്രദേഴ്‌സ്–നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
വൈകിട്ട് 7.30: മോഹൻ ബഗാൻ സൂപ്പർ ജയന്റ്–ഒഡീഷ എഫ്‌സി
നവംബർ 6, വെള്ളി
വൈകിട്ട് 7.30: എഫ്‌സി ഗോവ–ബംഗളൂരു എഫ്‌സി
നവംബർ 7, ശനി
വൈകിട്ട് 5.00: ഇന്റർ കാശി–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
വൈകിട്ട് 7.30: ചെന്നൈയിൻ എഫ്‌സി–ഈസ്റ്റ് ബംഗാൾ
നവംബർ 20, വെള്ളി
വൈകിട്ട് 5.00: ഈസ്റ്റ് ബംഗാൾ–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
വൈകിട്ട് 7.30: ബെംഗളൂരു എഫ്‌സി–മുംബൈ സിറ്റി എഫ്‌സി
നവംബർ 21, ശനി
വൈകിട്ട് 5.00: ചെന്നൈയിൻ എഫ്‌സി–പഞ്ചാബ് എഫ്‌സി
വൈകിട്ട് 7.30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–എഫ്‌സി ഗോവ
നവംബർ 22, ഞായർ
വൈകിട്ട് 7.30: ചർച്ചിൽ ബ്രദേഴ്‌സ്–മോഹൻ ബഗാൻ സൂപ്പർ ജയന്റ്
നവംബർ 24, ചൊവ്വ
വൈകിട്ട് 7.30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
നവംബർ 27, വെള്ളി
വൈകിട്ട് 7.30: ഇന്റർ കാശി–ചർച്ചിൽ ബ്രദേഴ്‌സ്
നവംബർ 29, ഞായർ
വൈകിട്ട് 7.30: ഈസ്റ്റ് ബംഗാൾ–മോഹൻ ബഗാൻ സൂപ്പർ ജയന്റ്
നവംബർ 30, തിങ്കൾ
വൈകിട്ട് 5.00: മുംബൈ സിറ്റി എഫ്‌സി–ചെന്നൈയിൻ എഫ്‌സി
വൈകിട്ട് 7.30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–പഞ്ചാബ് എഫ്‌സി
ഡിസംബർ 4, വെള്ളി
വൈകിട്ട് 5.00: ഒഡീഷ എഫ്‌സി–ബംഗളൂരു എഫ്‌സി
വൈകിട്ട് 7.30: ഈസ്റ്റ് ബംഗാൾ–പഞ്ചാബ് എഫ്‌സി
ഡിസംബർ 5, ശനി
വൈകിട്ട് 5.00: എഫ്‌സി ഗോവ–മുംബൈ സിറ്റി എഫ്‌സി
വൈകിട്ട് 7.30: ഇന്റർ കാശി–മോഹൻ ബഗാൻ സൂപ്പർ ജയന്റ്
ഡിസംബർ 6, ഞായർ
വൈകിട്ട് 7.30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–ചെന്നൈയിൻ എഫ്‌സി
ഡിസംബർ 9, ബുധൻ
വൈകിട്ട് 5.00: ഒഡീഷ എഫ്‌സി–എഫ്‌സി ഗോവ
വൈകിട്ട് 7.30: മോഹൻ ബഗാൻ സൂപ്പർ ജയന്റ്–ബംഗളൂരു എഫ്‌സി
ഡിസംബർ 10, വ്യാഴം
വൈകിട്ട് 7.30: ചെന്നൈയിൻ എഫ്‌സി–ചർച്ചിൽ ബ്രദേഴ്‌സ്
ഡിസംബർ 12, ശനി
വൈകിട്ട് 7.30: ഇന്റർ കാശി–നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഡിസംബർ 13, ഞായർ
വൈകിട്ട് 5.00: മുംബൈ സിറ്റി എഫ്‌സി–ഈസ്റ്റ് ബംഗാൾ
വൈകിട്ട് 7.30: ചർച്ചിൽ ബ്രദേഴ്‌സ്–എഫ്‌സി ഗോവ
ഡിസംബർ 16, ബുധൻ
വൈകിട്ട് 5.00: ചെന്നൈയിൻ എഫ്‌സി–ഇന്റർ കാശി
വൈകിട്ട് 7.30: ഒഡീഷ എഫ്‌സി–സ്‌പോർട്ടിങ് ക്ലബ് ഡൽഹി
ഡിസംബർ 17, വ്യാഴം
വൈകിട്ട് 5.00: മുംബൈ സിറ്റി എഫ്‌സി–മോഹൻ ബഗാൻ സൂപ്പർ ജയന്റ്
വൈകിട്ട് 7.30: ബംഗളൂരു എഫ്‌സി–ഈസ്റ്റ് ബംഗാൾ
ഡിസംബർ 20, ഞായർ
വൈകിട്ട് 5.00: സ്‌പോർട്ടിങ് ക്ലബ് ഡൽഹി–ചർച്ചിൽ ബ്രദേഴ്‌സ്
ഡിസംബർ 21, തിങ്കൾ
വൈകിട്ട് 5.00: മുംബൈ സിറ്റി എഫ്‌സി–ഇന്റർ കാശി
വൈകിട്ട് 7.30: ഈസ്റ്റ് ബംഗാൾ–നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഡിസംബർ 22, ചൊവ്വ
വൈകിട്ട് 5.00: ബംഗളൂരു എഫ്‌സി–പഞ്ചാബ് എഫ്‌സി
വൈകിട്ട് 7.30: എഫ്‌സി ഗോവ–മോഹൻ ബഗാൻ സൂപ്പർ ജയന്റ്
ജനുവരി 3, ഞായർ
വൈകിട്ട് 5.00: ഈസ്റ്റ് ബംഗാൾ–ഒഡീഷ എഫ്‌സി
ജനുവരി 7, വ്യാഴം
വൈകിട്ട് 7.30: പഞ്ചാബ് എഫ്‌സി–ഇന്റർ കാശി
ജനുവരി 8, വെള്ളി
വൈകിട്ട് 7.30: ചെന്നൈയിൻ എഫ്‌സി–ഒഡീഷ എഫ്‌സി
ജനുവരി 9, ശനി
വൈകിട്ട് 5.00: ഈസ്റ്റ് ബംഗാൾ–എഫ്‌സി ഗോവ
വൈകിട്ട് 7.30: ചർച്ചിൽ ബ്രദേഴ്‌സ്–ബംഗളൂരു എഫ്‌സി
ജനുവരി 10, ഞായർ
വൈകിട്ട് 7.30: സ്‌പോർട്ടിങ് ക്ലബ് ഡൽഹി–പഞ്ചാബ് എഫ്‌സി
ജനുവരി 12, ചൊവ്വ
വൈകിട്ട് 7.30: മുംബൈ സിറ്റി എഫ്‌സി–ഒഡീഷ എഫ്‌സി
ജനുവരി 15, വെള്ളി
വൈകിട്ട് 5.00: പഞ്ചാബ് എഫ്‌സി–എഫ്‌സി ഗോവ
വൈകിട്ട് 7.30: ഒഡീഷ എഫ്‌സി–ചർച്ചിൽ ബ്രദേഴ്‌സ്
ജനുവരി 16, ശനി
വൈകിട്ട് 5.00: ബംഗളൂരു എഫ്‌സി–ഇന്റർ കാശി
ജനുവരി 17, ഞായർ
വൈകിട്ട് 5.00: സ്‌പോർട്ടിങ് ക്ലബ് ഡൽഹി–ചെന്നൈയിൻ എഫ്‌സി
വൈകിട്ട് 7.30: മുംബൈ സിറ്റി എഫ്‌സി–നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
തത്സമയ സംപ്രേഷണം
സീസണിലെ എല്ലാ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി തത്സമയം കാണാം. ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണാവകാശം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനാണ്. സോണി ലിവിലൂടെയും എല്ലാ മത്സരങ്ങളും തത്സമയം കാണാനാകും.








0 comments