കാലുകുത്തിയാൽ കസ്റ്റഡി: ഹോട്ടൽ ബുക്കിംഗ് റദ്ദാക്കിച്ചു, കാബുകളുമില്ല, ഡൽഹിക്ക് പൂട്ടിട്ട് കേന്ദ്രം

എംഎ ബേബിയെ ഡൽഹി പൊലീസ് വലിച്ചിഴക്കുന്നു
ന്യൂഡൽഹി: ജന്തർ മന്തർ സമരത്തെ അടിച്ചമർത്താൻ ഡൽഹിയിലെ സാധാരണ ജീവിതത്തിനു പൂട്ടിട്ട് കേന്ദ്രം. മേഖലയിലെ ഹോട്ടൽ ബുക്കിങ്ങുകളെല്ലാം കേന്ദ്രസേനകൾ ഇടപെട്ട് പൂർണമായും റദ്ദാക്കി. ടാക്സികളുടെ ബുക്കിങ്ങും സർവീസും റദ്ദാക്കാൻ തീരുമാനം.
വെള്ളവും ഭക്ഷണവും ജന്തർ മന്തർ ഭാഗത്തേക്കെത്തുന്നതും തടസപ്പെടുത്തി. സിജെപി നേതാവ് അഭിജിത് ദീപികയെ വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്തു. സമരത്തിലേക്ക് എത്തുന്നവരെയെല്ലാം കാലുകുത്തിയാൽ കസ്റ്റഡിയിലെടുക്കും എന്ന നിലയിലാണ് ഡൽഹിയിലെ അടിച്ചമർത്തൽ.
സിപിഐ എമ്മിന്റെ മുതിർന്ന നേതാക്കളായ എം എ ബേബി, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാർച്ച് നടത്തിയ ഇടതുസംഘടനാനേതാക്കളെ ലാത്തിവീശിയാണ് ഡൽഹി പൊലീസ് നേരിട്ടത്. കസ്റ്റഡിയിലെടുത്തവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന വിവരം ലഭിച്ചിട്ടില്ല.
സമരത്തെ ഏതുവിധേനയും അടിച്ചമർത്താനായി അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഡെൽഹിയിലാകെ നടത്തിവരുന്നത്. ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ സമരക്കാർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധയതയും അവർ തടസപ്പെടുത്തിയിരിക്കുകയാണ്.









0 comments