ആളിപ്പടർന്ന് പ്രതിഷേധം; പിണറായി വിജയൻ ഉൾപ്പടെയുള്ള സിപിഐ എം നേതാക്കൾ കസ്റ്റഡിയില്‍

പിണറായി വിജയനെ അറസ്റ്റു ചെയ്ത് വാഹനത്തിലേയ്ക്ക് കയറ്റുന്നു
ന്യൂഡൽഹി: ജന്തർ മന്തർ സമരത്തിന് മുന്നോടിയായി ഇടതുപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ എൻ ബാലഗോപാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളാ ഹൗസിൽ നിന്നും ജന്തർമന്തറിയിലേയ്ക്ക് പുറപ്പെട്ട ഉടനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിവലിയിൽ താഴെ വീണ പി കെ ശ്രീമതിയെ വലിച്ചെടുത്താണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന ധാർഷ്ട്യത്തോടെയാണ് സിപിഐ എം നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്നത്.








0 comments