Deshabhimani

കേരളാ ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക്; മുന്നിൽ നിന്ന് നയിച്ച് പിണറായി

pinarayi
വെബ് ഡെസ്ക്

Published on Oct 10, 2026, 10:42 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും കളഞ്ഞുകുളിച്ച മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്‌ എതിരായ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം പിണറായി വിജയൻ. ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെയെല്ലാം കസ്റ്റഡിയിലെടുക്കുകയാണ് ഡൽഹി പൊലീസ്.


പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനെ തുടർന്ന് അദ്ദേഹം ജന്തർ മന്ത്രിലേക്ക് നീങ്ങി. മുതിർന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തിലാണ് പിണറായി വിജയൻറെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ്, കെ എൻ ബാലഗോപാൽ എന്നിവർ ജന്തർ മന്തറിലേക്ക് നടന്നുനീങ്ങിയത്. ഇവരെയൊഴികെയുള്ള ബാക്കി നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെ കസ്റ്റഡിയിലെടുത്തു. പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളം ഹൗസിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ഇവരെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു.


സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന ദാർഷ്ട്യത്തോടെ സിപിഐ എം നേതാക്കളെ വലിച്ചിഴച്ച് പൊലീസ് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. പൊലീസ് ആക്രമണത്തിൽ പി കെ ശ്രീമതി തറയിൽ വീണു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home