Deshabhimani

'കീഴടങ്ങില്ല, നിങ്ങൾ തടഞ്ഞുനോക്കൂ; ജന്തർമന്തറിലേത് രാജ്യത്തെ വലിയ പ്രക്ഷോഭം': ആദർശ് എം സജി

adarsh M Saji
വെബ് ഡെസ്ക്

Published on Oct 10, 2026, 09:55 AM | 1 min read

ന്യൂഡൽഹി: ജന്തർമന്തറിൽ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്നും എന്നാല്‍ വിദ്യാർഥികൾ കീഴടങ്ങില്ലെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. “നിങ്ങൾ തടഞ്ഞുനോക്കൂ..” എന്ന് ആദർശ് കേന്ദ്രസർക്കാരിനോട് പറഞ്ഞു.


ജന്തർ മന്തർ പ്രക്ഷോഭത്തിന്‌ മുന്നോടിയായി ആയിരത്തോളം പേരെയാണ് ഡൽബി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയും ഇന്ന് പുലർച്ചയുമായാണ് സമരക്കാരെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹിയിലെ സ്പോർട്സ് കോംപ്ലെക്‌സുകളെ തടവറകളാക്കി അറസ്റ്റ് ചെയ്യുന്നവരെ അവിടെ പാർപ്പിക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം.


എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസായ സുർജിത് ഭവനിലും ഇന്നലെ അർധരാത്രി പൊലീസെത്തി. സമരക്കാരെ അറസ്റ്റ് ചെയ്യാനെന്ന പേരിൽ സുർജിത് ഭവാനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സിപിഐ എം നേതാക്കളായ എ എ റാഹില, ജോൺ ബ്രിട്ടാസ് എന്നിവർ ചേർന്ന് അറസ്റ്റ് തടയുകയായിരുന്നു. ഇന്നുമാത്രം വഴിമധ്യേ 150 വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.


ഡൽഹിയിലുടനീളം നിരവധിയാളുകളെയാണ് കാരണം കാണിക്കാതെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. ജന്തർ മന്തറിലേക്കുള്ള വഴിനീളെയും പൊലീസ് സമരത്തിനെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത്. 57 മെട്രോ സ്‌റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനുകളും അടച്ചിടാൻ പൊലീസ്‌ നിർദേശിച്ചിരിക്കയാണ്‌.


യുവജനങ്ങളെ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകാൻ നൂറുകണക്കിന്‌ ബസുകൾ സജ്ജമാക്കി. 23,000 അർധസൈനികരെ നിരത്തുകളിൽ അധികമായി വിന്യസിച്ചു. 37 ചെക്ക്‌ പോയിന്റുകൾ കടന്നുവേണം ജന്തർമന്തറിലെത്താൻ. ഫലത്തിൽ ഡൽഹിയെ പൂർണമായും തടങ്കലിലാക്കിയിരിക്കയാണ്‌ കേന്ദ്രസർക്കാർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home