ad
Deshabhimani

print edition റെയിൽവേ 83,700 കോടിയുടെ ഓഹരി വിൽക്കുന്നു

train
avatar
സ്വന്തം ലേഖകൻ

Published on Feb 25, 2026, 03:03 AM | 1 min read

ന്യൂഡൽഹി : റെയിൽവേയുടെ ഓഹരികൾ സ്വകാര്യ മേഖലയ്‌ക്ക്‌ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റെയിൽവേയുടെ ഏഴ്‌ പൊതുമേഖലാ സ്ഥാപനങ്ങളിലെ 83,700 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ്‌ വിൽക്കുന്നത്‌. ഓഹരികൾ 2030 സാന്പത്തിക വർഷത്തോടെ വിൽക്കാനാണ്‌ പദ്ധതി. ആസ്‌തി വിറ്റ്‌ സന്പത്ത്‌ വർധിപ്പിക്കുകയെന്ന കേന്ദ്രതന്ത്രത്തിന്റെ ഭാഗമായാണിത്‌.


86.36 ശതമാനം സർക്കാർ ഓഹരിയുള്ള ഇന്ത്യൻ റെയിൽവേ ഫിനാൻസ്‌ കോർപറേഷൻ ഉൾപ്പെടെ സ്വകാര്യ മേഖലയ്‌ക്ക്‌ വിട്ടുകൊടുക്കാനാണ്‌ തീരുമാനം. റെയിൽ വികാസ്‌ നിഗം (72.84%), ആർഐടിഇഎസ്‌(72.2%), ഐആർസിഒഎൻ ഇന്റർനാഷണൽ (65.17%), റെയിൽ ടെൽ കോർപറേഷൻ ഓഫ് ഇന്ത്യ (65.17%), ഐആർസിടിസി (62.4%), കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (54.8%) എന്നീ സ്ഥാപനങ്ങളിലെ ആസ്‌തികളും വിൽക്കും. ഏഴ്‌ സ്ഥാപനങ്ങൾക്കായി ഏകദേശം 3.5 ലക്ഷം കോടിയുടെ ആസ്‌തിയുണ്ടെന്നാണ്‌ വിലയിരുത്തൽ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ആസ്‌തികൾ വിൽക്കുകയെന്ന ലക്ഷ്യത്തോടെ 2025–26ലെ സാന്പത്തിക സർവേയിൽ സർക്കാർ കന്പനികളുടെ നിർവചനം കേന്ദ്ര സർക്കാർ മാറ്റിയിരുന്നു.


ഇതനുസരിച്ച്‌ 26 ശതമാനം സർക്കാർ ഓഹരിയുണ്ടെങ്കിൽ കന്പനികളെ സർക്കാർ കന്പനി എന്ന്‌ വിളിക്കാം. നിലവിൽ സർക്കാർ കന്പനികൾക്ക്‌ 51 ശതമാനം ഓഹരിവേണം. ഉ‍ൗർജം‍, പെട്രോളിയം, വൈദ്യുതി, പ്രകൃതിവാതകം, വ്യോമയാനം, കൽക്കരി മേഖലകളിലെ സ്ഥാപനങ്ങളുടെ വിൽപ്പനയ്‌ക്കും കേന്ദ്രം പദ്ധതിയിടുന്നുണ്ട്‌. ഇ‍തിലൂടെ 2030നകം 1.79 ലക്ഷം കോടി സന്പാദിക്കാമെന്നാണ്‌ കണക്കുകൂട്ടൽ. 2022–25 കാലയളവിൽ പൊതുമേഖല സ്ഥാപനങ്ങളിലെ ആസ്തി വിൽപ്പനവഴി 5.3 ലക്ഷം കോടി ര‍ൂ‍പ സന്പാദിച്ചിരുന്നു. ആറ്‌ ലക്ഷം കോടിയായിരുന്നു ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home