Deshabhimani

print edition ഇസ്രയേൽ അനുകൂല നിലപാട്‌: മോദി നയത്തിന്‌ തുല്യം ചാർത്തി രാഹുൽ

rahul gandhi modi
വെബ് ഡെസ്ക്

Published on Nov 23, 2026, 12:06 AM | 1 min read

ന്യൂഡൽഹി: ഇസ്രയേലുമായി ഇന്ത്യ തന്ത്രപ്രധാന ബന്ധം തുടരണമെന്ന കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പരാമർശം സാമ്രാജ്യത്വ ദാസ്യം മുഖമുദ്രയാക്കിയ മോദി സർക്കാരിന്റെ വിദേശ നയത്തിന്‌ തുല്യംചാർത്തൽ. രാഹുലിന്റെ നിലപാട്‌ മാറ്റം ദേശീയ, അന്തർദേശീയ തലങ്ങളിൽ വലിയ ചർച്ചയാകുകയാണ്‌. രാഹുലിന്റെ വാക്കുകൾ മോദിയുടെ വിദേശനയത്തിനുള്ള അംഗീകാരമാണെന്ന്‌ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്‌ക്കുന്നവർ അവകാശപ്പെട്ടു.


വിദേശനയത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിനെ അനുകൂലിച്ച ശശി തര‍ൂർ രാഹുലിന്‌ പിന്തുണയുമായി രംഗത്തെത്തി. എന്നാൽ രാഹുലിന്റെ നിലപാട്‌ ഇരയ്‌ക്കും വേട്ടക്കാരനും തുല്യ പരിഗണന നൽകുന്നതാണെന്നും നെഹ്‌റുവിന്റെ സാമ്രാജ്യത്വ വിരുദ്ധ വിദേശനയത്തിന്‌ വിരുദ്ധമാണെന്നും വിമർശം ശക്തമാകുകയാണ്‌.


കഴിഞ്ഞ ദിവസം ഷിക്കാഗോ സർവകലാശാലയിൽ നടന്ന സംവാദ പരിപാടിയിലാണ്‌ രാഹുൽ ഇസ്രയേൽ അനുകൂ‍ല പരാമർശം നടത്തിയത്‌. പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസ്‌ പുലർത്തുന്ന ഇരട്ടത്താപ്പിനുള്ള തെളിവാണ്‌ രാഹുലിന്റെ പ്രസ്താവനയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഗാസയിലെ ഇസ്രയേൽ നടപടികൾ വംശഹത്യയാണെന്നും ആ രാജ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന്‌ സിപിഐ എംഎൽ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home