ad
Deshabhimani

സിഖ് വംശഹത്യ: ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് രാഹുൽ​

rahul gandhi on sikh genocide
വെബ് ഡെസ്ക്

Published on May 05, 2025, 03:23 AM | 1 min read


വാഷിങ്ടണ്‍

സിഖ് വംശഹത്യയടക്കം ചരിത്രത്തിലുടനീളം കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്നുണ്ടായ എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ലോക്‍സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഏപ്രിൽ 21ന് യുഎസ് ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വാട്സൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സിലെ വിദ്യാർഥികളുമായുള്ള സംവാദത്തിൽ 1984ലെ വംശഹത്യയടക്കം സൂചിപ്പിച്ച് സിഖ് വിദ്യാര്‍ഥി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ.


‘ കോൺഗ്രസിന് അതിന്റെ ചരിത്രത്തിലുടനീളം സംഭവിച്ച എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സന്തോഷമേയുള്ളൂ. എൺപതുകളിൽ സംഭവിച്ചത് തെറ്റായിരുന്നുവെന്ന് ഞാൻ മുമ്പ് തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. സുവര്‍ണക്ഷേത്രം പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. –രാഹുൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home