ad
Deshabhimani

മോദിയെ ദൈവമാക്കാനും അമിത് ഷായെ നായകനാക്കാനും ശ്രമം നടക്കുന്നു: രാഹുൽ ​ഗാന്ധി

rahul gandhi
വെബ് ഡെസ്ക്

Published on Jul 29, 2026, 07:56 PM | 1 min read

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ദൈവമായി പ്രതിഷ്ഠിക്കാനും ആഭ്യന്തര മന്ത്രി അമിത് ഷായെ രാജ്യത്തിന്റെ നായകനാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉറവിടം അമിത് ഷായാണ്. വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആഭ്യന്തര മന്ത്രി ഒളിച്ചോടുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഷാ ഏറ്റെടുക്കണം. സംഭവത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അന്വേഷണം നടത്തണം. ആ അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കണം. അർധ രാത്രി പന്ത്രണ്ടുമണിക്ക് ക്ലോസപ്പിൽ വീഡിയോ ഇറക്കി മോദി ജെൻസി ആകാൻ ശ്രമിക്കുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.


ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാർഥികളെ ആക്രമിക്കാൻ അമിത് ഷാ നേരിട്ട് നിർദേശം നൽകിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. അമിത് ഷാ പൊലീസ് ഉദ്യോ​ഗസ്ഥരെ ഫോണിൽ വിളിച്ചു. ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ കോളുകൾ നിരന്തരം വരുന്നത് കണ്ടു. തുടർന്ന് വിദ്യാർഥികൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്നും പെല്ലറ്റ് ​ഗൺ പ്രയോ​ഗമേറ്റ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.


'ലോക്സഭയിൽ ഈ വിഷയമുന്നയിച്ചതോടെ തന്നെ സംസാരിക്കുന്നതിൽ നിന്ന് വിലക്കി. രാജ്‌നാഥ് സിങ്ങിനും കിരൺ റിജിജുവിനും സംസാരിക്കാൻ പലതവണ അവസരം നൽകി. പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്ക് രാജ്യത്തെ ബാധിതക്കുന്ന ഏത് വിഷയവും സഭയൽ ഉന്നയിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രക്ഷോഭത്തിന് നേരെയുണ്ടായ അക്രമത്തിൽ അമിത് ഷായ്ക്ക് ബന്ധമുണ്ടെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കാമെന്നാണ് സ്പീക്കർ പറഞ്ഞത്. ഞാൻ ആർഎസ്‌എസിനോടോ ബിജോപിയോടോ മാപ്പ് പറയില്ല' - രാഹുൽ ​ഗാന്ധി പറഞ്ഞു.


നീറ്റ് ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ഓർത്ത് എന്നും അഭിമാനം. രക്ഷിതാക്കൾക്കില്ലാത്ത ധൈര്യം മക്കൾ കാണിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ കോൺ​ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home