പുടിന്റെ ഇന്ത്യ സന്ദർശനം ഡിസംബറിൽ; ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക് വരുമെന്ന് സ്ഥിരീകരിച്ചു. 2021 ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ്.
2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌ൻ യുദ്ധത്തിന് ശേഷം ആദ്യവുമാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. ഡിസംബർ 5 ന് ഇന്ത്യയിൽ നടക്കുന്ന 23-ാമത് ഉച്ചകോടിയിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്. പ്രതികാര ചുങ്കത്തിൽ തുടങ്ങി അമേരിക്കൻ ഭീഷണി തുടരുന്നതിനിടെയാണ് സന്ദർശനം.
പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് കഴിഞ്ഞ ആഴ്ച ഡൽഹി സന്ദർശിച്ചിരുന്നു. ഉച്ചകോടിക്ക് മുമ്പ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയിൽ എത്തും.
സെപ്റ്റംബർ 1 ന് എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായി ടിയാൻജിനിൽ ഒരിക്കൽ നേരിട്ടും ഓഗസ്റ്റ് 8 നും സെപ്റ്റംബർ 17 നും രണ്ട് തവണ ടെലിഫോണിലൂടെയും നരേന്ദ്ര മോദിയും പുടിനും പരസ്പരം ചർച്ചകൾ നടത്തിയിരുന്നു.








0 comments