Deshabhimani

പഞ്ചാബി എൽജിബിടിക്യു ഇൻഫ്ലുവൻസറുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ

Punjabi Influencer

മാഡ് സന്ധു, അറസ്റ്റിലായ പർമീന്ദർ പ്രസാദ്

വെബ് ഡെസ്ക്

Published on Oct 08, 2026, 03:45 PM | 1 min read

അഹമ്മദാബാദ്: പഞ്ചാബി എൽജിബിടിക്യു ഇൻഫ്ലുവൻസറും ആക്ടിവിസ്റ്റുമായ മാഡ് സന്ധുവിന്റെ കൊലപാതകത്തിൽ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. പർമീന്ദർ പ്രസാദ് എന്ന പർമീന്ദർ കാകയാണ് ഗുജറാത്തിലെ അഹമ്മബാദിൽ നിന്നും പിടിയിലായത്. ഒക്ടോബർ 3നാണ് മാഡ് സന്ധു വെടിയേറ്റു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് താരത്തിന് നേരെ വെടിയുതിർത്തത്.


കൊലപാതകത്തിനു ശേഷം പർമീന്ദർ പ്രസാദ് അഹമ്മദാബാദിലെ വിവിധ ഹോട്ടലുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഗോൾഡി ധില്ലന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആൾക്കായും തിരച്ചിൽ നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.


പഞ്ചാബിലെയും മുംബൈയിലെയും ചലച്ചിത്രമേഖലയിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിച്ചുകൊണ്ടാണ് സന്ധു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആഡംബരപൂർണ്ണമായ വസ്ത്രധാരണരീതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, LGBTQ+ വിഭാഗത്തോടുള്ള സ്വീകാര്യത, പോപ്പ് സംസ്കാരം എന്നിവയെക്കുറിച്ചുള്ള തുറന്ന അഭിപ്രായങ്ങൾ എന്നിവ ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും വൈറൽ വീഡിയോകളിലൂടെയും പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home