Deshabhimani

വനിതാ ബ്ലൈൻഡ്‌ ക്രിക്കറ്റ്‌: ​ഗുജറാത്തിന് കിരീടം; കേരളത്തെ 9 വിക്കറ്റിന് തകർത്തു

Women's Blind Cricket.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 04:27 PM | 1 min read

തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ എന്‍വെസ്റ്റ്നെറ്റ് സെനിത് ട്രോഫി ​ഗുജറാത്തിന്. ഫൈനലിൽ കേരളത്തെ ഒമ്പത് വിക്കറ്റിന് തകർത്താണ് ​ഗുജറാത്തിന് കിരീടം ചൂടിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്ത് 13.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം കണ്ടു. സ്കോർ: കേരളം 115/8. ​ഗുജറാത്ത് 118/1 (13.3)


​ഗുജറാത്തിനായി അർധസെഞ്ചുറി നേടിയ കൽപനയുടെ (54) ഇന്നിങ്സാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ടീം സ്കോർ 114 എത്തിയപ്പോഴാണ് താരം പുറത്തായത്. ഒപ്പണർ ചേതന (37) റണ്ണുമായി മികച്ച പിന്തുണ നൽകി.


ആദ്യമായാണ് കേരളത്തിന്റെ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ഒരു അഖിലേന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്‌. ആവേശപ്പോരാട്ടത്തിൽ ഓപ്പണർമാർ അദ്വൈതയും (31) ആതിരയും (30) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് എത്തിയവർ കൂട്ടതോടെ വീണത് ടീമിന് തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home