Deshabhimani

ഇരുന്ന് നടുവൊടിയില്ല; ജനശതാബ്ദിക്ക് തിങ്കളാഴ്ച മുതല്‍ പുതിയ ബക്കറ്റ് സീറ്റ് കോച്ച്

Jan Shatabdi.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 04:54 PM | 1 min read

തിരുവനന്തപുരം: യാത്രാദുരിതത്തെച്ചൊല്ലിയുള്ള നിരന്തര പരാതികൾക്ക് ഒടുവിൽ ജനശതാബ്ദി ട്രെയിനുകളിൽ കൊണ്ടുവന്ന ബക്കറ്റ് സീറ്റ് കോച്ചുകള്‍ തിങ്കളാഴ്ച മുതല്‍ യാത്ര ചെയ്യാം. പുതിയ കോച്ചിന്‍റെ ട്രയൽ റൺ ഞായറാഴ്ച നടക്കും. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകൾ മാറ്റി പകരമെത്തിയ ബക്കറ്റ് ടൈപ്പ് സീറ്റ് കോച്ചുകൾ കോട്ടയം വൈക്കം റോഡിൽ നിന്നും കൊച്ചുവേളിയിലെത്തിച്ചു.


വന്ദേഭാരത് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം യാത്രാത്തിരക്കുള്ള ജനശതാബ്‌ദി ട്രെയിനുകളിലെ സീറ്റുകളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിന് ശേഷമാണ് കോച്ച് മാറ്റം. 16 കോച്ചുകൾ തിരുവനന്തപുരം ഡിവിഷനു കൈമാറിയതായി ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നു. ഉദ്​ഘാടനത്തിനായി മന്ത്രിമാരെ കിട്ടാതിരുന്നതോടെ തിരുവനന്തപുരത്ത് നിന്നും ഇരുന്നൂറ് കിലോ മീറ്റർ ഓളം അകലെ വൈക്കം റോഡിൽ കോച്ച് നിർത്തിയിട്ടതായിരുന്നു. ഉദ്ഘാടനം വൈകുമെന്ന് ഉറപ്പായതോടെയാണ് ട്രയൽ റൺ നടത്താൻ കോച്ച് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.


തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാണ് ആദ്യം മാറ്റുക. അ‌ടുത്ത ഘട്ടത്തിൽ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളും മാറ്റും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home