Deshabhimani

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനിടെ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാവുക 1000ത്തോളം പേര്‍ക്ക്

Amazon.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 05:20 PM | 1 min read

ന്യൂഡൽഹി : ഇ - കൊമേഴ്സ് ഭീമനായ ആമസോണിൽ വീണ്ടും പിരിച്ചുവിടൽ. ഇത്തവണ കമ്പനിയുടെ റീട്ടെയിൽ ബിസിനസ് ഭാ​ഗങ്ങളിലുൾപ്പെടെ നിരവധി ടീമുകളിൽ കൂട്ടപ്പിരിച്ചുവിടലുണ്ടായി. ആ​ഗോളതലത്തിൽ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ട്.


ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ വൈറ്റ് കോളര്‍ ജീവനക്കാരെയാണ് പുതിയ പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. ആമസോണിന്റെ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടക്കുന്നതിനിടെയാണ് നിലവിലെ തൊഴിൽ വെട്ടിക്കുറയ്ക്കൽ.


ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന 'സ്റ്റോര്‍സ്' വിഭാഗത്തിലാണ് പ്രധാനമായും വെട്ടിക്കുറയ്ക്കല്‍ നടന്നിട്ടുള്ളത്. കസ്റ്റമര്‍ സര്‍വീസ്, സെല്ലിങ് പാര്‍ട്ണര്‍ സര്‍വീസസ്, മാര്‍ക്കറ്റ്പ്ലേസ് സപ്പോര്‍ട്ട്, റീട്ടെയില്‍ വിഭാഗത്തിലെ എന്‍ജിനീയറിങ് ടീമുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ചെലവ് ചുരുക്കുന്നതിന്റെ ഭാ​ഗമായി നേരത്തെയും ആമസോണ്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home