Deshabhimani

യുവാക്കളെ സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാം: മന്ത്രി

kunjalikkutty
വെബ് ഡെസ്ക്

Published on Oct 08, 2026, 05:19 PM | 1 min read

തിരുവനന്തപുരം: നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തൊഴിൽ നേടുന്നതിനപ്പുറം യുവാക്കളെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി മാറ്റാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്കായി നടപ്പാക്കുന്ന 'സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി'ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിടി അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ 'ആക്സിലറേറ്റ് കേരള'യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.


കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യങ്ങൾ നാട്ടിൽ തന്നെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടാകണം. യുവാക്കളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടേ ഏത് സർക്കാരിനും മുന്നോട്ട് പോകാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. എമേർജിങ് ടെക്നോളജിയിലെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകളും സർക്കാരും ഒന്നിച്ചുചേർന്നുള്ള ദൗത്യമാണ് സ്കിൽ കേരള പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി റോജി എം ജോൺ പദ്ധതിയുടെ പോർട്ടൽ പ്രകാശനം ചെയ്തു. വ്യവസായമേഖലയുമായി സഹകരിച്ചുള്ള സർട്ടിഫിക്കേഷനും പദ്ധതിയുടെ ഭാ​ഗമായുണ്ട്.

സംസ്ഥാനത്തെ പതിനായിരം വിദ്യാർഥികൾക്ക് 17 എമർജിങ് ടെക്നോളജി ഡൊമെയ്‌നുകളിലായി 70-ലധികം കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home